(www.kvartha.com 08.03.2016) റോള്‍ മോഡല്‍ ആരാണെന്നു ചോദിച്ചാല്‍ ബോളിവുഡ് യങ്സ്റ്റാര്‍ വരുണ്‍ ധവാന് ഒരുത്തരമേയുള്ളൂ... അത് ഷാരൂഖ് ഖാനെന്നോ സല്‍മാന്‍ ഖാനെന്നോ മറ്റോ ആണെന്നു കരുതിയെങ്കില്‍ തെറ്റി. ബോളിവുഡിലല്ല ഹോളിവുഡിലാണ് ധവാന്റെ റോള്‍മോഡല്‍. സ്‌കോര്‍പ്പിയോണ്‍ കിങ്ങിലൂടെയും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലൂടെയുമെല്ലാം യുവാക്കളെ മുഴുവന്‍ ആരാധകരാക്കി മാറ്റിയ റോക്ക് സ്റ്റാര്‍ ഡൈ്വന്‍ ജോണ്‍സന്‍.
അഭിനയത്തില്‍ മാത്രമല്ല ജീവിതത്തില്‍ തന്നെ മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് റോക്കിന്റേതെന്നാണ് ധവാന്‍ പറയുന്നത്. അത്രയും ആകര്‍ഷകമായ വ്യക്തിത്വം. കനേഡിയന്‍ അമെരിക്കന്‍ അഭിനേതാവായ റോക്ക് റെസ്ലിങ്ങിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. റോക്കിനോടുള്ള ഇഷ്ടം മൂത്ത് പല ടിവി ഷോകളിലും വരുണ്‍ റോക്കിനെപ്പോലെ വേഷം ധരിച്ച് എത്തിയിരുന്നു.
റോക്കിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചു കൊണ്ടുള്ള വരുണിന്റെ വീഡിയോ കേട്ട് റോക്ക് ജോണ്‍സന്‍ അഭിനന്ദമറിയിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇരുവരും തമ്മില്‍ നല്ല സുഹൃദ്ബന്ധത്തിലാണ്. ഇരുവരും പരസ്പരം പിറന്നാളാശംസകള്‍ നേരുകയും ചെയ്തിരുന്നു.
പക്ഷേ ഇപ്പോള്‍ താന്‍ ട്വിറ്ററോ ഫെയ്‌സ്ബുക്കോ പോലുള്ള പൊതുഇടങ്ങളിലൂടെ റോക്കിന് സന്ദേശങ്ങള്‍ അയക്കാറില്ലെന്നാണ് വരുണ്‍ പറയുന്നത്. ഞാന്‍ അദ്ദേഹത്തിന് സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന കാര്യം മറ്റുള്ളവരെ ബോധിപ്പിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് ഇതിനു കാരണമായി വരുണ്‍ പറയുന്നത്. എന്തായാലും സൗഹൃദം വരുണ്‍ വിട്ടു കളഞ്ഞിട്ടില്ലെന്നു ചുരുക്കം.
SUMMARY: While Varun Dhawan has admirers across the globe, the Bollywood actor is a self-confessed fan of WWE star-turned-actor Dwayne ‘The Rock’ Johnson. Apparently, Varun considers the American-Canadian star as his idol. A source says that to reach out to him, Varun recorded a video, in which he imitated the popular wrestler and The Rock appreciated Varun’s gesture online.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.