'ഈ വാര്‍ത്ത ശരിക്കും എന്റെ ഹൃദയത്തില്‍ തൊട്ടു'; വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് യുക്രൈനില്‍നിന്ന് വരാന്‍ മടിക്കുന്ന ഇന്‍ഡ്യന്‍ ഡോക്ടര്‍ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ചിരഞ്ജീവി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


അമരാവതി: (www.kvartha.com 14.03.2022) വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് യുക്രൈനില്‍നിന്ന് വരാന്‍ മടിക്കുന്ന ഇന്‍ഡ്യന്‍ സ്വദേശിയായ ഡോക്ടര്‍ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തെലുങ്ക് നടന്‍ ചിരഞ്ജീവി. യുക്രൈനിലെ യുദ്ധാന്തരീക്ഷത്തില്‍ ജീവന് ഭീഷണിയുണ്ടായിട്ടും ആന്ധ്രാ സ്വദേശിയായ ഡോക്ടര്‍ ഗിരി കുമാര്‍ പാട്ടീലാണ് മൃഗങ്ങളുടെ പരിപാലനം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങാതിരുന്നത്. 
Aster mims 04/11/2022

ഇതിന് പിന്നാലെയാണ് ഡോക്ടറെ അഭിനന്ദിച്ച് ചിരജ്ഞീവി തന്നെ രംഗത്തെത്തിയത്. മൃഗങ്ങളോടുള്ള ഗിരി കുമാറിന്റെ അനുകമ്പയും സ്‌നേഹവും ഏറെ പ്രശംസനീയമെന്നും ഇത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചെന്നും ഡോക്ടര്‍ ഗിരി കുമാറിന് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ചിരജ്ഞീവി പറഞ്ഞു.

ചിരഞ്ജീവി ചിത്രം ലങ്കേശ്വരുഡുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡോക്ടര്‍ ഗിരി കുമാര്‍ പുലികളെയും ജാഗ്വാറിനെയും വീട്ടിലൊരുക്കിയ പ്രത്യേക കൂട്ടില്‍ പരിപാലിക്കാന്‍ തുടങ്ങിത്. പുള്ളിപ്പുലിയും കരിമ്പുലിയുമാണ് ഇദ്ദേഹത്തിന്റെ വീട്ടിലുള്ളത്.

യുദ്ധ ഭീതിയിലായത് മുതല്‍ മൃഗശാലയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പരിപാലനം കണക്കിലെടുത്ത് ആക്രമണം രൂക്ഷമായ ലുഹാന്‍സ്‌ക് മേഖലയില്‍ തന്നെ തുടരുകയാണെന്ന് സ്വന്തം യൂടൂബ് ചാനലിലൂടെ ഡോക്ടര്‍ അറിയിച്ചിരുന്നു. 

'ഈ വാര്‍ത്ത ശരിക്കും എന്റെ ഹൃദയത്തില്‍ തൊട്ടു'; വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് യുക്രൈനില്‍നിന്ന് വരാന്‍ മടിക്കുന്ന ഇന്‍ഡ്യന്‍ ഡോക്ടര്‍ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ചിരഞ്ജീവി


താന്‍ ഓമനിച്ച് വളര്‍ത്തിയ പുള്ളിപ്പുലിയെയും കരിമ്പുലിയെയും വിട്ട് സ്വദേശത്തേക്ക് ഇല്ലെന്ന് ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഡോക്ടര്‍ ഗിരി കുമാര്‍ വ്യക്തമാക്കി രംഗത്തെത്തിയിത്. രണ്ട് പുലികളുമായി ഡോണ്‍ബാസിലെ സെവറോഡോനെസ്‌കിലെ വീടിന് സമീപത്തെ ബങ്കറിലാണ് ഇയാള്‍ കഴിയുന്നത്. പ്രദേശം സുരക്ഷിതമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പുലികളെ ഉപേക്ഷിച്ച് വരാന്‍ ഡോക്ടര്‍ തയാറായില്ല.

സമീപത്തെ മൃഗശാലയില്‍ നിന്ന് ദത്തെടുത്താണ് ഇയാള്‍ പുലികളെ വളര്‍ത്തുന്നത്. ഇവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ മാത്രമാണ് ഇയാള്‍ പുറത്തിറങ്ങുന്നതെന്ന് ബിബിസി റിപോര്‍ട് ചെയ്തു. യുദ്ധം രൂക്ഷമായി തുടരുമ്പോള്‍ പൗരന്‍മാരെ സ്വന്തം രാജ്യത്തിലേക്ക് തിരികെയെത്തിക്കാനുള്ള ഇന്‍ഡ്യയുടെ ശ്രമത്തിനിടെയാണ് ഡോക്ടര്‍ ഗിരികുമാര്‍ പാട്ടീല്‍ വളര്‍ത്തുമൃഗങ്ങളെ വിട്ട് നാട്ടിലേക്കില്ലെന്ന് പറഞ്ഞത്. എന്നാല്‍ തന്റെ വളര്‍ത്തുമൃഗങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇന്‍ഡ്യന്‍ സര്‍കാര്‍ അനുവദിക്കുമെന്നാണ് അദ്ദേഹം ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

Keywords:  News, National, India, Andhra Pradesh, Animals, Entertainment, Actor, Cine Actor, 'I am delighted and touched'; Chiranjeevi Pens Heartfelt Note For Telugu Man Who Didn't Leave Ukraine Without His Pets
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia