ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ അസഹനീയ ബഹളം; ഹൃത്വിക് റോഷന്‍ പിഴയടച്ചത് 25,000 രൂപ
Jan 14, 2016, 11:15 IST
(www.kvartha.com 14.01.2016) ബോളിവുഡിന്റെ എവര്‍ഗ്രീന്‍ സുന്ദരന്‍ ഹൃത്വിക് റോഷന്റെ 42ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സുഹൃത്തുക്കള്‍ക്കായി വെര്‍ളിയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ ഉഗ്രന്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടിയും ഒരുക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി ബഹളമയമായതോടെ താരത്തിന് പിഴയടയ്‌ക്കേണ്ടി വന്നത് 25,000 രൂപ. പ്രദേശവാസികള്‍ പരാതി നല്‍കിയതോടെയാണ് താരം പിഴ അടച്ചു തടിയൂരിയത്.
ഷാരൂഖ് ഖാന്‍, ഫര്‍ഹാന്‍ അക്തര്‍, അമീഷ പട്ടേല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ മുതല്‍ യുവതാരമായ രണ്‍വീര്‍ സിങ് വരെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പിറന്നാള്‍ ആഘോഷമാക്കാന്‍ പുതിയ മോഡല്‍ മെഴ്‌സിഡസ് ബെന്‍സും കഴിഞ്ഞ ദിവസം താരം സ്വന്തമാക്കിയിരുന്നു. ഇതുകിട്ടിയയുടന്‍ മക്കളെയും കൊണ്ട് ഒരു റൈഡിനും പോയി. ഇതുമാത്രമല്ല പിറന്നാള്‍ ദിനത്തില്‍ തനിക്ക് സമ്മാനം നല്‍കിയവര്‍ക്കെല്ലാം തിരികെ സമ്മാനം അയച്ചു നല്‍കിയും കൃഷ് അവരെ ഞെട്ടിച്ചു.
വിലയേറിയ ഒരു ബോട്ടില്‍ ഷാംപെയ്ന്‍, ജര്‍മന്‍ ചോക്ലേറ്റ്, നന്ദിയറിയിച്ചുകൊണ്ടുളള ഒരു കുറിപ്പ് എന്നിവയായിരുന്നു സമ്മാനപ്പൊതിയില്‍ ഉണ്ടായിരുന്നത്. സൂസൈന്‍ ഖാനുമായുള്ള
നീണ്ട നാളത്തെ ദാമ്പത്യം അവസാനിപ്പിച്ച ശേഷമുളള ആദ്യ പിറന്നാളായിരുന്നു ഇത്. പാര്‍ട്ടിക്ക് സുസൈനെ ക്ഷണിക്കാതിരുന്നതും വാര്‍ത്തയായിരുന്നു.
SUMMARY: Bollywood actor Hritik Roshan’s 42nd birthday bash allegedly cost Four Seasons Hotel in Worli Rs 25,000 in fines after locals complained of noise. The party on Saturday-Sunday night was held at the AER Lounge on the 34th floor rooftop and attracted a large crowd of celebs besides some gate-crashers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.