ഹൃത്വിക് വധുവിനെ (കാമുകിയെ) തേടുന്നു

 


(www.kvartha.com 08.01.2016) വിവാഹമോചനത്തിന്റെ തകര്‍ച്ചയില്‍ നിന്നും പതിയെ വിമുക്തനായിക്കൊണ്ടിരിക്കുകയാണ് ബോളിവുഡിന്റെ മോസ്റ്റ് ഗ്ലാമര്‍ സ്റ്റാര്‍ ഹൃത്വിക് റോഷന്‍. നഷ്ടപ്പെട്ട ജീവിതത്തെക്കുറിച്ചോര്‍ത്തി രിക്കാതെ ജീവിതത്തിലേക്ക് പുതിയൊരു പെണ്‍കുട്ടിയെ കാത്തിരിക്കുകയാണത്രേ ഹൃത്വിക്. എന്റെ ഹൃദയം നിറയെ പ്രണയമാണ്. അതു കൊണ്ട് പുതിയൊരാളെ കണ്ടെത്താന്‍ അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ലെന്നാണ് ഹൃത്വിക് പറയുന്നത്.

 തന്റെ മനസു കീഴടക്കാന്‍ കഴിവുള്ള ആ പെണ്‍കുട്ടിയെ കാത്തിരിക്കുകയാണിപ്പോള്‍ താനെന്ന് ഹൃത്വിക്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹിതരായ ഹൃത്വികും സുസൈനും 2014ലാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വിവാഹമോചിതരായത്. മറ്റൊരു ബോളിവുഡ് താരവുമായി സുസൈനുണ്ടായ പ്രണയബന്ധമാണ് ഇരുവരുടെയും ദാമ്പത്യം തകര്‍ത്തതെന്നും കേട്ടിരുന്നു. എന്തായാലും പഴയ കഥകളെല്ലാം മറന്ന് പുതിയൊരു ജീവിതത്തിനു വേണ്ടി ഒരുങ്ങുകയാണിപ്പോള്‍ ഹൃത്വിക്.
ഹൃത്വിക് വധുവിനെ (കാമുകിയെ) തേടുന്നു
       

SUMMARY: Hrithik Roshan has been keeping away from the glittering lights of the tinsel town off late but the actor sure knows how to raise the anticipation of his fans the right way.

He may have never come out in the open about his link ups but he sure has spilled the beans about his current situation. While speaking to a leading daily, the actor went on record saying, “I am so full of love that it’s not possible I won’t find love.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia