ഹൃതികും സൂസെയ്നും കൂടുതൽ അടുക്കുന്നു; മുൻ ഭാര്യക്ക് ആഡംബര വസതി വാങ്ങി സൂപ്പർ താരം
May 19, 2017, 18:16 IST
മുംബൈ: (www.kvartha.com 19.05.2017) ബോളിവുഡ് താരം ഹൃതിക് റോഷനും മുൻഭാര്യ സൂസൈൻ ഖാനും വീണ്ടും ഒരുമിക്കുന്നുവെന്ന് സൂചനകളുണ്ടായിരുന്നു. ഇത് ശരിയെന്ന് തോന്നിക്കുംവിധമാണ് ഇപ്പോൾ കാര്യങ്ങൾ. അടുത്തിടെയായി ഇരുവരെയും ഒരുമിച്ച് പാർട്ടികൾക്ക് കാണാറുണ്ടായിരുന്നു. ഇപ്പോഴിതാ മുൻഭാര്യക്ക് മുംബൈയിൽ ആഡംബര വസതി വാങ്ങിയിരിക്കുകയാണ് ഹൃതിക് റോഷൻ.
ഹൃതികന്റെ വീട്ടിൽ നിന്ന് പതിനഞ്ച് മിനിറ്റ് യാത്രാദൂരം അകലെയാണ് പുതിയ വീട് വാങ്ങിയിരിക്കുന്നത്. ഇതാവട്ടെ താരത്തിൻറെ അച്ഛനും അമ്മയും താമസിക്കുന്നതിന് തൊട്ടടുത്തുമാണ്.
ഹൃതികന്റെ വീട്ടിൽ നിന്ന് പതിനഞ്ച് മിനിറ്റ് യാത്രാദൂരം അകലെയാണ് പുതിയ വീട് വാങ്ങിയിരിക്കുന്നത്. ഇതാവട്ടെ താരത്തിൻറെ അച്ഛനും അമ്മയും താമസിക്കുന്നതിന് തൊട്ടടുത്തുമാണ്.

ഹൃതിക് റോഷൻ 201ലാണ് ഭാര്യ സുസൈൻ ഖാനുമായി വേർപിരിഞ്ഞത്.. ദാന്പത്യം മുന്നോട്ടുപോകില്ലെന്ന് ഇരുവരും ഉറപ്പിച്ചതോടെയാണ് നിയമപരമായി വിവാഹമോചിതരായത്. വിവാഹ മോചിതരായെങ്കിലും തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നാണ് ഇരുവരും പറയുന്നത്.
ബാല്യകാല സുഹൃത്തുക്കളാണ് ഹൃതികും സുസൈനും. ഒറ്റയ്ക്ക് ജീവിക്കാൻ പ്രയാസമാണ്. ഒപ്പം നിൽക്കാനും ആശ്വസിപ്പക്കാനും ഒരു തുണ ആവശ്യമാണെന്ന ഹൃതിക്കിൻറെ വാക്കുകൾ വിവാഹത്തിൻറെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Hrithik Roshan and Sussanne Khan were considered Bollywood's power couple until in 2014 they shocked their many fans by announcing their divorce. The estranged couple has two kids, Hrehaan Roshan and Hridhaan Roshan, for who they often come together even after separation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.