ഹൃതിക് റോഷൻ വീണ്ടും മുൻഭാര്യയുമായി കറക്കത്തിൽ

 


മുംബൈ: (www.kvartha.com 15.05.2017) ഹൃതിക് റോഷൻ 2014ൽ ഭാര്യ സുസൈൻ ഖാനുമായി വേർപിരിഞ്ഞതാണ്. ദാന്പത്യം മുന്നോട്ടുപോകില്ലെന്ന് ഇരുവരും ഉറപ്പിച്ചതോടെയാണ് നിയമപരമായി വിവാഹമോചിതരായത്. എന്നാൽ മൂന്നുവ‍ർഷത്തിന് ഇപ്പുറം ഇരുവരും കടുത്ത സൗഹൃദത്തിൽ.

വിവാഹ മോചിതരായെങ്കിലും തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നാണ് ഇരുവരും പറയുന്നത്. ഇതുകൊണ്ടുതന്നെ ഇരുവരെയും പലേടത്തും ഒരുമിച്ച് കാണാറുമുണ്ട്. ഡിന്നർ പാർട്ടികളിലും ജോഡികളായി ഇവരെത്തുന്നു.

ഹൃതിക് റോഷൻ വീണ്ടും മുൻഭാര്യയുമായി കറക്കത്തിൽ

ഇരുവരുടെയും ഡേറ്റിംഗുകൾക്കും പാർട്ടികൾക്കും കുട്ടികളെ കൊണ്ടുവരാറില്ലെന്നതും ശ്രദ്ധേയം. ഹൃഹാനും ഹൃദാനുമാണ് മക്കൾ. കഴിഞ്ഞ ദിവസം നടന്നൊരു പാർട്ടിക്ക് സൊണാലി ബെന്ദ്രേയും ഗായത്രി ജോഷിയും ഇരുവർക്കുമൊപ്പം ഉണ്ടായിരുന്നു.

ഇതേസമയം, ഹൃതിക്കും സുസൈനും വീണ്ടും വിവാഹിതരാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്‍റെ ഭാഗമായാണ് കങ്കണ റാവത്തുമായുള്ള പ്രണയം അവസാനിപ്പിച്ചതെന്നും ബോളിവുഡിൽ അടക്കം പറച്ചിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Hrithik Roshan and Sussanne Khan may have parted ways in 2014, but the two continue to maintain a strong friendship. The ‘Kaabil’ actor was spotted with his former wife after what was presumably a dinner date on Saturday evening.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia