ടിക്‌ടോക്കിന് ശേഷം ഇനിയെന്ത് എന്ന് ചിന്തിച്ചവര്‍ക്ക് ചിങ്കാരി; എങ്ങനെ ചിങ്കാരിയില്‍ കാശുണ്ടാക്കാം?

 



ബെംഗളുരു: (www.kvartha.com 30.06.2020) ടിക്‌ടോക്കിന് ശേഷം ഇന്ത്യയിലിനി പുതിയ താരം ചിങ്കാരിയാണ്. ചൈനീസ് സമൂഹമാധ്യമമായ ടിക്‌ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതോടെയാണ് ചിങ്കാരി എന്ന ഇന്ത്യന്‍ ആപ്പ് താരമായത്. ബുധനാഴ്ച രാത്രിയാണ് ടിക്ടോക്കും ഹലോയും അടക്കം 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു ലക്ഷത്തിലേറെ പേര്‍ ചിങ്കാരി മേളം കാണാനെത്തി. മില്യനിലേറെ പേരാണ് ഇതിനകം ചിങ്കാരിയിലുള്ളത്.

ടിക്‌ടോക്കിന് ശേഷം ഇനിയെന്ത് എന്ന് ചിന്തിച്ചവര്‍ക്ക് ചിങ്കാരി; എങ്ങനെ ചിങ്കാരിയില്‍ കാശുണ്ടാക്കാം?

ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിശ്വാത്മ നായക്, സിദ്ധാര്‍ത്ഥ് ഗൗതം എന്നീ ഡെവലപ്പര്‍മാരാണ് 2019 ല്‍ ചിങ്കാരിയ്ക്ക് രൂപം നല്‍കിയത്. അന്നേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്നെങ്കിലും അത്ര പ്രചാരം ലഭിച്ചില്ല. ചൈനീസ് ആപ്പുകള്‍ ബഹിഷ്‌കരിക്കാനുള്ള പോരാട്ടങ്ങള്‍ക്കിടെയാണ് ചിങ്കാരിക്ക് ജനപ്രീതി കൂടിയത്. ഇഗ്ലീഷ്, ഹിന്ദി, ബംഗ്ലാ, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, തെലുഗു ഭാഷകളിലാണ് നിലവില്‍ ഈ ആപ്പ് ലഭിക്കുന്നത്.

ചിങ്കാരിയില്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം, അപ് ലോഡ് ചെയ്യാം, ചാറ്റ് ചെയ്യാം, പുതിയ സുഹൃത്തുക്കളെ കണ്ടെത്താം, കണ്ടന്റ് ഷെയര്‍ ചെയ്യാം,ന്യൂസ് ഫീഡിലൂടെ ബ്രൗസ് ചെയ്യാം. വാട്ട്സാപ്പ് സ്റ്റാറ്റസ്, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍, ജിഫ് സ്റ്റിക്കറുകള്‍, ഫോട്ടോകള്‍ എന്നിവയെല്ലാം ചിങ്കാരിയിലുമുണ്ട്. ആന്‍ഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ് ഫോമുകളില്‍ ചിങ്കാരി ലഭ്യമാണ്.

ചിങ്കാരി എന്ന ആപ്പ് ഇന്‍സ്റ്റാള്‍ചെയ്ത് തുറന്നുകഴിഞ്ഞാല്‍ സേവന കാലാവധിയും സ്വകാര്യതാ നയവും കാണിക്കും. അത് ആക്സപ്റ്റ് ചെയ്യുക. ഇനി ഭാഷ തിരഞ്ഞെടുക്കണം. ഉടന്‍ തന്നെ, മൂന്ന് പ്രധാന സ്‌ക്രീനുകളോ ടാബുകളോ ഉള്ള അപ്ലിക്കേഷനിലേക്ക് പോവാം. വീഡിയോകള്‍, വാര്‍ത്തകള്‍, ഗെയിം സോണ്‍. വീഡിയോ ഭാഗം ടിക് ടോക്ക്, ലൈക്ക്, വിമേറ്റ് എന്നിവയ്ക്ക് സമാനമാണ്, പക്ഷേ ചില വ്യത്യാസങ്ങള്‍ കാണാം. കൂടുതല്‍ വീഡിയോകള്‍ക്കായി സൈ്വപ്പുചെയ്യാമെങ്കിലും ക്രിയേറ്റര്‍ പ്രൊഫൈലിനായി വലത്തേക്ക് സൈ്വപ്പുചെയ്യാന്‍ കഴിയില്ല. പകരം, ചുവടെയുള്ള ഉപയോക്താവിന്റെ ചിത്രത്തില്‍ ക്ലിക്കുചെയ്യണം. ടൈംലൈന്‍ സംവിധാനത്തില്‍ വീഡിയോകള്‍ കാണാം.

ചിങ്കാരിയും ടിക്ടോക്കും തമ്മിലുള്ള പ്രധാന വ്യത്യാസം പേമെന്റിന്റെ കാര്യത്തിലാണ്. വീഡിയോ വൈറലാവുന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രിയേറ്റര്‍ക്ക് ടിക്ടോക്ക് കാശ് നല്‍കുന്നത്. എന്നാല്‍, ചിങ്കാരിടയില്‍ അപ്ലോഡ് ചെയ്യുന്ന ഓരോ വീഡിയോയ്ക്കും നിങ്ങള്‍ക്ക് പോയിന്റ് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ക്ക് പണം ലഭിക്കുന്നത്. അതായത്, വൈറലാവലല്ല, എണ്ണമാണ് ചിങ്കാരിയില്‍നിന്ന് കാശു കിട്ടാനുള്ള മാര്‍ഗം.

Keywords: News, National, India, Application, Technology, Bangalore, Social Network, Entertainment, Finance,  How to earn money from chingari app which is alternative to tiktok
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia