വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2'വിലെ 'ഹൗസ് ഹസ്ബൻഡ്' വീഡിയോ ഗാനം പുറത്ത്

 
 A still from the 'House Husband' video song in Gatta Kusthi 2

Photo Credit: X/ Vishnu Vishal Studioz

ADVERTISEMENT

● മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് സത്യൻ മഹാലിംഗം
● ഷോൺ റോൾഡൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്
● ജൂലൈ 3 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രം വമ്പൻ ഹിറ്റായി തുടരുന്നു
● ഇ4 എൻ്റർടെയ്ൻമെൻ്റ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത്

കൊച്ചി: (KVARTHA) വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2'വിലെ 'ഹൗസ് ഹസ്ബൻഡ്' വീഡിയോ ഗാനം പുറത്ത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് സത്യൻ മഹാലിംഗമാണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് ഈണം നൽകിയത്. 

Aster mims 04/11/2022

ചിത്രത്തിലെ വിഷ്ണു വിശാൽ കഥാപാത്രത്തെ ഏറെ സരസമായി അവതരിപ്പിക്കുന്ന ഗാനം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ഗാനത്തിലൂടെയും ചിത്രത്തിലൂടെയും പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്.

തിയേറ്ററുകളിൽ വമ്പൻ ഹിറ്റ്

ജൂലൈ മൂന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രം വമ്പൻ വിജയം നേടി പ്രദർശനം തുടരുകയാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത് E4 എൻ്റർടെയ്ൻമെൻ്റ് ആണ്. വേൽസ് ഫിലിം ഇൻ്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി. 

തമിഴ്നാടിന് പുറമേ, കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫാമിലി എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗുസ്തി രംഗങ്ങൾ, ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

മറ്റ് പ്രധാന താരങ്ങളും അണിയറപ്രവർത്തകരും

രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഡോ. ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ എന്നിവരാണ് നിർമാതാക്കൾ.

● കോ പ്രൊഡ്യൂസേഴ്സ്: ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന

● ഛായാഗ്രഹണം: കെ എം ഭാസ്കരൻ

● സംഗീതം: ഷോൺ റോൾഡൻ

● എഡിറ്റർ: ഭരത് വിക്രമൻ

● ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ

● കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്

● സബ്ടൈറ്റിൽ: സാജിദ് അലി

● പബ്ലിസിറ്റി ഡിസൈനർ: വിയാക്കി

● മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻ: സിദ്ധാർഥ് ശ്രീനിവാസ്

● പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ

● എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം

● ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശ്രാവന്തി സായ്‌നാഥ്

● പിആർഒ: ശബരി

സിനിമയുമായി ബന്ധപ്പെട്ട ഈ പുതിയ വീഡിയോ ഗാനം നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. സിനിമാ ലോകത്തെ പുതിയ വിശേഷങ്ങൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: The video song House Husband from the Tamil movie Gatta Kusthi 2 is out.

#GattaKusthi2 #VishnuVishal #AishwaryaLekshmi #TamilCinema #KollywoodNews #EntertainmentNews #MovieSong #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia