SWISS-TOWER 24/07/2023

ഹോണ്ട ജോയ് ക്ലബ് അംഗങ്ങളുടെ എണ്ണം രണ്ടു ലക്ഷം കടന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 06.12.2018) ഹോണ്ട ജോയ് ക്ലബ് അവതരിപ്പിച്ച് രണ്ടു മാസം തികയും മുമ്പ് രജിസ്‌ട്രേഷന്‍ രണ്ടു ലക്ഷം പിന്നിട്ടു. നിലവിലുള്ളതും പുതിയതായി വരുന്നവരുമായ ഹോണ്ട ടൂ വീലര്‍ ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ നേട്ടങ്ങള്‍ ലഭിക്കുന്നതാണ് ഹോണ്ട ജോയ് ക്ലബ്. ഇന്ത്യന്‍ ടൂ വീലര്‍ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലുതും ആദ്യത്തെ ഡിജിറ്റല്‍ പരിപാടിയുമാണ് ഇത്.

ഒക്ടോബറില്‍ ആരംഭിച്ച ഹോണ്ട ജോയ് ക്ലബ് ഇതിനകം രണ്ടു ലക്ഷം രജിസ്‌ട്രേഷന്‍ കടന്നെന്നും സാധാരണ ജോയ് ക്ലബുകള്‍ക്കപ്പുറത്ത് 100 ശതമാനം ഡിജിറ്റല്‍ വാഗ്ദാനങ്ങളാണ് ഹോണ്ട ജോയ് ക്ലബ് നല്‍കുന്നതെന്നും ഈ ബന്ധത്തില്‍ പങ്കാളികളായ എല്ലാ ഉപഭോക്താക്കളോടും നന്ദിയുണ്ടെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

 ഹോണ്ട ജോയ് ക്ലബ് അംഗങ്ങളുടെ എണ്ണം രണ്ടു ലക്ഷം കടന്നു

ആഗോള തലത്തില്‍ ഹോണ്ട ടൂവീലര്‍ ബിസിനസില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തെ ഹോണ്ടയുടെ മൊത്തം വില്‍പ്പനയില്‍ 32 ശതമാനം ഇന്ത്യയിലാണ്. ഇന്ത്യയില്‍ കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഹോണ്ട ടൂ വീലര്‍ 3.90 കോടി കുടുംബങ്ങളില്‍ എത്തിയിട്ടുണ്ട്.

ടൂവീലര്‍ വ്യവസായത്തിലെ ഏറ്റവും വലുതും ആദ്യത്തെയും ലോയലിറ്റി പരിപാടിയാണ് ഹോണ്ട ജോയ് ക്ലബ്. ഹോസ്പിറ്റാലിറ്റി, ട്രാവല്‍, ഹെല്‍ത്ത് കെയര്‍, വസ്ത്രങ്ങള്‍, ഭക്ഷണപാനീയങ്ങള്‍, വിനോദം, ഇന്‍ഷുറന്‍സ്, യൂട്ടിലിറ്റി, ഇവാലറ്റ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നു. മൂന്നു വര്‍ഷത്തെ മെമ്പര്‍ഷിപ്പിന് ജിഎസ്ടി കൂടാതെ 299 രൂപയാണ്. ഇതിന്റെ ഏഴു മടങ്ങ് നേട്ടം ആസ്വദിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Honda welcomes 2 lakh plus members to 'Honda Joy Club' family, Kochi, News, Business, Entertainment, Food, Insurance, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia