മുംബൈ: (www.kvartha.com 27.03.2017) വേനല്‍ കടുക്കുന്നു; മാര്‍ക്കറ്റുകളില്‍ ഐസ്‌ക്രീമുകള്‍ക്ക് പ്രിയമേറുന്നു. എന്നാല്‍, ഹിന്ദുസ്ഥാന്‍ യുണിലിവറും (എച്ച് യു എല്‍) വാഡിലാല്‍ ഗ്രൂപ്പും അമുലിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ്. അമുല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും തങ്ങളെ ബാധിക്കുന്നതുമാണെന്നാണ് ഇരു കമ്പനികളും മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പരാതിയില്‍ പറയുന്നത്.
ഉപഭോക്താക്കള്‍ ശരിയായ ഐസ്‌ക്രീമുകളെയും ഫ്രോസണ്‍ ഡെസേര്‍ട്ടുകളെയും തിരിച്ചറിയാൻ പഠിക്കണം. അമുല്‍ മാത്രമാണ് ഒറിജിനല്‍ പശുവിന്‍പാല്‍ ഉപയോഗിച്ച് ഐസ്‌ക്രീം നിര്‍മിക്കുന്നത്.
ഉപഭോക്താക്കള്‍ ശരിയായ ഐസ്‌ക്രീമുകളെയും ഫ്രോസണ്‍ ഡെസേര്‍ട്ടുകളെയും തിരിച്ചറിയാൻ പഠിക്കണം. അമുല്‍ മാത്രമാണ് ഒറിജിനല്‍ പശുവിന്‍പാല്‍ ഉപയോഗിച്ച് ഐസ്‌ക്രീം നിര്‍മിക്കുന്നത്.
മറ്റു കമ്പനികളുടെ ഫ്രോസണ്‍ ഡെസേര്‍ട്ടുകളില്‍ വെജിറ്റബിള്‍ ഓയിലാണ് ഉപയോഗിക്കുന്നതെന്നും അമുലിന്റെ പരസ്യത്തില്‍ പറയുന്നു. കമ്പനികളുടെ പേര് പരസ്യത്തില്‍ എടുത്തുപറയുന്നില്ലെങ്കിലും തങ്ങളുടെ ബിസിനസിനെ ഇതു പ്രതികൂലമായി ബാധിക്കുന്നുവെന്ന് എച്ച് യു എല്‍ പരാതിയില്‍ ആരോപിക്കുന്നു. പരസ്യം പിന്‍വലിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
Summary: Hindustan Unilever files case against Amul advertisement. In Amul's new advertisement says that they use original cow milk and all other company use vegetable oil for this.This made HUL and Vadilaal to approach court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.