(www.kvartha.com 05.01.2016) പ്രണയ നായകനായിട്ടാണ് ആദിത്യ റോയ് കപൂറിനെ ബോളിവുഡ് ഇതുവരെ കണ്ടിട്ടുള്ളത്. എന്നാല്‍ ഇനി കാര്യങ്ങള്‍ മാറുകയാണ്. പ്രണയനായകന്‍ എന്ന ലേബല്‍ മാറ്റി കരുത്തുറ്റ റോളുകള്‍ ഏറ്റെടുക്കാന്‍ ആദിത്യ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ആദ്യ പരീക്ഷണമായ ഫിത്തൂര്‍ അടുത്ത മാസം പുറത്തിറങ്ങും. കരുത്തുറ്റ വേഷമാണ് ഫിത്തൂറില്‍ താന്‍ ചെയ്യുന്നതെന്നു പറയുന്നു ആദിത്യ. ഇതിനായി നിരവധി തയാറെടുപ്പുകള്‍ നടത്തി. ആര്‍ട്ടിസ്റ്റിന്റെ വേഷത്തിലാണ് ഫിത്തൂറില്‍. സ്‌പോര്‍ട്‌സ് താരത്തിന്റേതു പോലുള്ള ശരീര ഘടന ആവശ്യമായിരുന്നു. ഇതിനായി കഠിനമായ വ്യായാമമാണ് ചെയ്തത്. സിക്‌സ് പായ്ക്ക് മസിലുമായാണ് ആദിത്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ദിവസവും രണ്ടു തവണ ജിമ്മില്‍ പരിശീലിക്കും. ഭക്ഷണത്തിലും വലിയ നിയന്ത്രണങ്ങള്‍ വരുത്തി. വ്യത്യസ്തമായ റോളുകള്‍ ചെയ്യാനാണ് താത്പര്യം. ഇത്തരത്തിലുള്ള നിരവധി കഥകള്‍ കേള്‍ക്കുന്നുണ്ട്. ഒരോ സിനിമയും ഒന്നിനൊന്ന് വ്യത്യാസമാകണമെന്നാണ് ആഗ്രഹമെന്നും ആദിത്യ പറയുന്നു. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ഫിത്തൂറില്‍ കത്രീന കൈഫ്, തബു എന്നിവരാണ് പ്രധാന വേഷത്തില്‍.
SUMMARY: Gone are the days when actors underwent rigorous training to flaunt six-pack or eight-pack abs. Aditya Roy Kapoor, who hasn’t beefed up a bit, has taken a different route to showcase a well toned physique in Fitoor. The actor opted for body sculpting.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.