SWISS-TOWER 24/07/2023

ഹേമമാലിനി നോര്‍വേ സ്റ്റാമ്പില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹേമമാലിനി നോര്‍വേ സ്റ്റാമ്പില്‍
ഓസ്‌ലോ: ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഹേമമാലിനിക്ക് നോര്‍വേയില്‍ അനശ്വര അംഗീകാരം. നോര്‍വേ ഹേമമാലിനിയുടെ ചിത്രമുളള സ്റ്റാംപ് പുറത്തിറക്കി. തലസ്ഥാന നഗരമായ ഓസ്‌ലോയില്‍ സംഘടിപ്പിച്ച പത്താമത് ബോളിവുഡ് ചലച്ചിത്രോത്സവത്തോടനുബന്ധിച്ചാണ് ഹേമമാലിനി സ്റ്റാമ്പിന്റെ പ്രകാശനം നടന്നത്. നോര്‍വെയുടെ വിദേശകാര്യ മന്ത്രി ജോനാസ് ഗഹാര്‍ സ്‌റ്റോറാണ് സ്റ്റാമ്പിന്റെ പ്രകാശനം നടത്തിയത്.

ബോളിവുഡ് സിനിമാലോകത്തിന് ഹേമമാലിനി നല്‍കിയ സംഭാവനകളെ മാനിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. ചടങ്ങില്‍ ഹേമമാലിനി,  മക്കളായ ഇഷയ്ക്കും അഹാനയ്ക്കും ഇന്ത്യയില്‍ നിന്നുള്ള മറ്റ് പതിനഞ്ചോളം നര്‍ത്തകര്‍ക്കുമൊപ്പം 15 മിനിറ്റു നേരത്തേക്ക് ഭരതനാട്യവും ഒഡീസിയും അവതരിപ്പിക്കുകയും ചെയ്തു.

ഇന്ത്യാക്കാരിയായതില്‍ അഭിമാനിക്കുന്നു. കലാപരമായും സാംസ്‌കാരികപരമായും ഭാരതീയരത്രേ ധനികരാണെന്നതിനുള്ള സാക്ഷ്യപത്രമാണ് ഒരിന്ത്യാക്കാരിയുടെ പേരില്‍ വിദേശ രാജ്യം അച്ചടിച്ചിറക്കിയ ഈ സ്റ്റാമ്പ്. തുള്ളിച്ചാടി സന്തോഷം പ്രകടിപ്പിക്കണമെന്നുണ്ട്. പക്ഷേ, പ്രായം മാനിച്ച് അതിന് മുതിരുന്നില്ല - ഹേമ പറഞ്ഞു.


SUMMARY:
Actress Mahek Chahal, born and brought up in Norway, is excited to hear that Hema Malini has the honour of being on a Norwegian stamp. She says Hema Malini deserves more recognition.

key words: Actress, Hema Malini , Norwegian stamp ,  Hemaji`s films,  Bollywood festival , Nayee Padosan, Chameli, Wanted, Bigg Boss 5
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia