SWISS-TOWER 24/07/2023

Release | സ്വർഗം: ഒരു പുതിയ തുടക്കം

 
Release
Release

'സ്വർഗം' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. Image: Supplied

ADVERTISEMENT

'സ്വർഗം' ചിത്രം, അജു വർഗീസ്, റിലീസ്, മലയാളം സിനിമ

കൊച്ചി: (KVARTHA) അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, സിജോയി വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'സ്വർഗം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റെജീസ് ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിക്കുന്നു.

Aster mims 04/11/2022

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിതത്തിലെ യാഥാർഥ്യങ്ങളാണ് ഈ ചിത്രം പറയുന്നത്. വിനീത് തട്ടിൽ, അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം തുടങ്ങിയ പ്രമുഖ താരങ്ങളും സൂര്യാ, മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന തുടങ്ങിയ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

എസ്. ശരവണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിതാര, ജിന്റോ ജോൺ, ലിസി ഫെർണാണ്ടസ് എന്നിവർ സംഗീതം നൽകുന്നു. ലിസി കെ. ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണിയും റോസ് റെജീസും ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു.

എഡിറ്റിംഗ് - ഡോൺ മാക്സ്, കലാ സംവിധാനം - അപ്പുണ്ണി സാജൻ, മേക്കപ്പ് - പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ - റോസ് റെജീസ്, അസോസിയേറ്റ് ഡയറക്ടർമാർ - റെജിലേഷ്, ആൻ്റോസ് മാണി, ഫിനാൻഷ്യൽ കൺട്രോളർ - ഷിജോ ഡോമിനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്, സ്റ്റിൽസ് - ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ - അനന്തു എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പി. ആർ. ഒ. എ എസ് ദിനേശാണ് ചിത്രത്തിന്റെ പി.ആർ.ഒ.


ഒരു ക്ലീൻ എന്റർടെയ്നറായി ഒരുങ്ങുന്ന 'സ്വർഗം' സിനിമ പ്രേമികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.

 #MalayalamMovie, #Svargam, #AjuVarghese, #MalayalamCinema, #NewMovie, #KeralaCinema, #IndianCinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia