ബോളിവുഡില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വീണ്ടുമൊരു പ്രണയിനി; ഇത്തവണ യുവ ഓള്‍ റൗണ്ടര്‍

 


മുംബൈ: (www.kvartha.com 04/09/2017) ബോളിവുഡ് - ക്രിക്കറ്റ് പ്രണയങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെങ്കിലും ഏറ്റവും ലേറ്റസ്റ്റായ ഒരു പ്രണയ കഥയുണ്ട്. കഴിഞ്ഞ ദിവസം തളിരിട്ട ബോളിവുഡ് സുന്ദരിയുടെയും ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ ഓള്‍ റൗണ്ടറുടെയും പ്രണയ കഥ.

ബോളിവുഡ് നടി പരിണീതി ചോപ്രയും യുവ ഇന്ത്യന്‍ താരം ഹര്‍ദ്ദിക് പാണ്ഡ്യയുമാണ് ഈ കഥയിലെ നായികാ നായകന്മാര്‍. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ശര്‍മ്മിളാ ടാഗോറും മുതല്‍ അസ്ഹറുദ്ദീനും സംഗീത ബിജ്‌ലാനിയും ഒടുവില്‍ വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും വരെ എത്തി നില്‍ക്കുന്ന പ്രണയ പരമ്പരയിലെ പുതിയ താര ജോഡികളാണ് ഇവര്‍.

ബോളിവുഡില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വീണ്ടുമൊരു പ്രണയിനി; ഇത്തവണ യുവ ഓള്‍ റൗണ്ടര്‍

ഇരുവരും തമ്മിലുള്ള ഒരു സംഭാഷണമാണ് ഇരുവരെയും പ്രണയത്തിലാക്കാന്‍ കാരണം. ഒരു സൈക്കിളിന്റെ ചിത്രം പരിണീതി ട്വീറ്റ് ചെയ്തതാണ് എല്ലാറ്റിനും തുടക്കം. പ്രിയപ്പെട്ട പങ്കാളിയോടൊപ്പം ഏറ്റവും മനോഹരമായ യാത്ര എന്ന കുറിപ്പോടെയാണ് പരിണീതി ചിത്രം പങ്കുവെച്ചത്. ഒപ്പം താന്‍ സ്‌നേഹത്തിലാണെന്ന് പരിണീതി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിന് മറുപടിയുമായി ഹര്‍ദിക് ട്വീറ്റ് ചെയ്തതാണ് ഇരുവരുടെയും ആരാധകര്‍ ഇവരെ പ്രണയാത്തിലാക്കിയത്. ആരാണ് പങ്കാളിയെന്ന് ഞാന്‍ ഊഹിക്കട്ടെ? രണ്ടാമത്തെ ബോളിവുഡ് - ക്രിക്കറ്റ് പ്രണയമായിരിക്കും ഇത്. എന്നായിരുന്നു ഹര്‍ദികിന്റെ മറുപടി. അവിടെ ആ സംഭാഷണം അവസാനിപ്പിക്കാന്‍ പരിണീതി ഒരുക്കമായിരുന്നില്ല. അങ്ങനെ ആവാനും അല്ലാതിരിക്കാനും എല്ലാ സാധ്യതയുമുണ്ടെന്നും ആ ചിത്രത്തില്‍ തന്നെ ക്ലൂ ഒളിഞ്ഞിരിപ്പുണ്ടെന്നുമായിരുന്നു പരിണീതിയുടെ മറു ട്വീറ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, Cricket, Bollywood, News, National, Hardik Pandya, Parineeti Chopra, Hardik Pandya and Parineeti Chopra’s romantic chat, are they dating each other?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia