(www.kvartha.com 25.02.2016) അര്ജുന് കപൂര്‍ അന്നും ഇന്നും ആരാധകരുടെ ക്രിഷാണ്. ചേതന്‍ ഭഗത്തിന്റെ 2 സ്റ്റേറ്റ്സ്: ദി സ്റ്റോറി ഒഫ് മൈ മാര്യേജ് എന്ന നോവല്‍ 2 സ്റ്റേറ്റ്സ് എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ അതിലെ ക്രിഷ് എന്ന കഥാപാത്രം അര്‍ജുനെ ബോളിവുഡില്‍ പ്രശസ്തനാക്കി.
ഇപ്പോഴിതാ ചേതന്‍ ഭഗത്തിന്റെ ഹാഫ് ഗേള്‍ഫ്രണ്ട് എന്ന നോവല്‍ അതേ പേരില്‍ സിനിമയാക്കുമ്പോള്‍ നായകനാകാനുള്ള അവസരവും അര്‍ജുനെ തേടിയെത്തി. ചിത്രം നാടകീയതകള്‍ നിറഞ്ഞതാണെങ്കിലും വെറുമൊരു റൊമാന്റിക് കോമഡിയായി ഹാഫ് ഗേള്‍ഫ്രണ്ടിനെ കാണരുതെന്നാണ് അര്ജുന് പറയുന്നത്.
പ്രണയവും വിരഹവുമൊക്കെ നിറഞ്ഞതാണ് ചിത്രത്തിന്റെ കഥ. അതുകൊണ്ട് തന്നെ നാടകീയമായ പല മുഹൂര്‍ത്തങ്ങളിലൂടെയും കടന്നുപോകുന്നുമുണ്ട്. എന്നാല്‍ ചിത്രത്തിനൊരു യാത്രയുണ്ട്, അതൊരു പ്രണയ യാത്രയാണ്. എന്നെ സംബന്ധിച്ചു അത് വളരെ രസകരമാണെന്നും അര്ജുന് പറയുന്നു.
ഹാഫ് ഗേള്‍ഫ്രണ്ടിന്റെ കഥ വായിച്ചറിഞ്ഞവര്‍ക്ക് മാധവിനെക്കുറിച്ചും അവന്റെ പ്രണയയാത്രയെക്കുറിച്ചും അറിവുണ്ടായിരിക്കും. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ലഭിക്കാന്‍ പോകുന്ന ആ പ്രണയാനുഭവങ്ങളിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇതുപോലെയൊരു ചിത്രത്തില്‍ അഭിനയിക്കുന്നത് തന്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണെന്നും അര്ജുന്.
മോഹിത് സൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2 സ്റ്റേറ്റ്സില്‍ അഭിനയിക്കുമ്പോഴും താന്‍ ചേതന്റെ 2 സ്റ്റേറ്റ്സ് വായിച്ചിരുന്നില്ല. കാരണം സംവിധായകന് പറഞ്ഞിരുന്നത് തനിക്ക് നോവല്‍ വായിക്കാന്‍ തരില്ലെന്നായിരുന്നു. അതിനു കാരണവുമുണ്ട് നോവല്‍ വായിച്ചാല്‍ അതിലെ കഥയും തിരക്കഥയും ചേര്‍ന്നൊരു ആശയക്കുഴപ്പം സൃഷ്ടിക്കും. ഇതൊഴിവാക്കാനാണ് നോവല്‍ വായിക്കാതിരുന്നത്. ഹാഫ് ഗേള്‍ഫ്രണ്ട് എന്ന നോവലും താന്‍ വായിച്ചിട്ടില്ലെന്നും ഔറംഗ്സേബ് താരം.
കരീന കപൂര്‍ ഖാന് നായികയായ കി ആന്‍ഡ് കായാണ് താരത്തിന്റേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം.
SUMMARY: Actor Arjun Kapoor, who has bagged director Mohit Suri’s upcoming film “Half Girlfriend”, an adaptation of the eponymous novel of the same name written by author Chetan Bhagat, says the movie is a drama and not just a “frivolous” romantic comedy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.