'ബീഫ് ബിരിയാണി'യിൽ സെൻസർ ബോർഡ് ഉടക്കിയ 'ഹാൽ' സിനിമ ഹൈകോടതി ജഡ്ജി ശനിയാഴ്ച നേരിട്ട് കാണും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കട്ടുകൾ സിനിമയുടെ കഥാഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും ഹരജി നൽകിയത്.
● ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് ഏഴിന് കാക്കനാട് പടമുകൾ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ വെച്ചാണ് ജസ്റ്റിസ് വി എ അരുൺ സിനിമ കാണുക.
● ജസ്റ്റിസിനോടൊപ്പം ഹരജിക്കാർ, സെൻസർ ബോർഡ്, എതിർകക്ഷികൾ തുടങ്ങിയവരുടെ അഭിഭാഷകരും സിനിമ കാണും.
● റിലീസിങ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
കൊച്ചി: (KVARTHA) 'ബീഫ് ബിരിയാണി'യും മറ്റ് ഒട്ടേറെ ദൃശ്യങ്ങളും സബ്‌ടൈറ്റിലുകളും നീക്കണമെന്നാവശ്യപ്പെട്ട് സെൻസർ ബോർഡ് റിലീസ് നിഷേധിച്ച ഷെയ്ൻ നിഗം നായകനാവുന്ന 'ഹാൽ' സിനിമ ഒടുവിൽ ഹൈകോടതിയും കാണും.
ഈ വരുന്ന ശനിയാഴ്ച (ഒക്ടോബർ 25) വൈകിട്ട് ഏഴിന് കാക്കനാട് പടമുകൾ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ എത്തി ജസ്റ്റിസ് വി എ അരുൺ സിനിമ നേരിട്ട് കാണും. സിനിമയിൽ പതിനഞ്ചോളം കട്ടുകൾ വേണമെന്ന സെൻസർ ബോർഡ് നിർദ്ദേശം സിനിമയുടെ കഥാഗതി തന്നെ മാറ്റുമെന്നതടക്കം ചൂണ്ടിക്കാട്ടി നിർമ്മാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീഖ് എന്നിവർ നൽകിയ ഹരജി പരിഗണിച്ചാണ് സിനിമ കാണാൻ ജസ്റ്റിസ് വി എ അരുൺ തീരുമാനിച്ചത്.
ജസ്റ്റിസിനോടൊപ്പം ഹരജിക്കാർ, സെൻസർ ബോർഡ്, എതിർകക്ഷികൾ തുടങ്ങിയവരുടെ അഭിഭാഷകരും സിനിമ കാണും. വലിയ തുക മുടക്കി നിർമ്മിച്ച സിനിമയുടെ റിലീസിങ് വൈകുന്നത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.
അതിനാൽ കോടതിയും, എതിർക്കുന്ന അഭിഭാഷകരും സിനിമ കാണണമെന്ന ആവശ്യവും ഹരജിക്കാർ ഉന്നയിച്ചിരുന്നു. ഈ ആവശ്യത്തിന്മേലാണ് കോടതി അനുകൂല തീരുമാനമെടുത്തത്.
അതിനിടെ, ചിത്രത്തിനെതിരെ ചില ക്രിസ്ത്യൻ വിഭാഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്. മുസ്ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും ഇത് 'ലൗ ജിഹാദി'നെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും വാദമുയർത്തി കേസിൽ കക്ഷി ചേരാൻ കത്തോലിക്ക കോൺഗ്രസ് ഹർജി നൽകിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക!
Article Summary: High Court to view Shane Nigam's film 'Hal' amid Censor Board cuts dispute.
#HalMovie #ShaneNigam #CensorBoard #HighCourt #BeefBiryani #FilmControversy
