Gopi Sundar | 'ഒരു പണിയും ഇല്ലാതെ മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് ഈ പുട്ടും മുട്ടക്കറിയും സമര്പിക്കുന്നു'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വീണ്ടും അമൃത സുരേഷിനൊപ്പം നില്ക്കുന്ന ഒരു ഫോടോ പങ്കുവച്ച് ഗോപി സുന്ദര്‍
May 31, 2022, 17:44 IST
മുംബൈ: (www.kvartha.com) കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രം പങ്കിട്ട് പ്രണയം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കും ആശംസകളുമായി നിരവധി പേര് എത്തിയിരുന്നു. എന്നാല്‍ ഒട്ടേറെ പേര് സാമൂഹ്യമാധ്യമത്തിലൂടെ വിമര്‍ശിച്ചും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമര്‍ശകര്‍ക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍.
വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ഒരു ഫോടോയും ക്യാപ്ഷനും ഗോപി സുന്ദര്‍ ഷെയര്‍ ചെയ്തിരിക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് എന്നാണ് ഗോപി സുന്ദര്‍ എഴുതിയിരിക്കുന്നത്. പുട്ടും മുട്ടക്കറിയും കഴിക്കുന്ന അമൃത സുരേഷിനൊപ്പം നില്ക്കുന്ന ഇരുവരുടെയും ഫോടോയാണ് ഗോപി സുന്ദര്‍ പങ്കുവച്ചത്.
'മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്പിക്കുന്നു' എന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ഗോപി സുന്ദര്‍ ക്യാപ്ഷനുമെഴുതി.
അമൃത സുരേഷും ഇതേ ഫോടോ ഫേസ്ബുകില്‍ പങ്കുവച്ചിട്ടുണ്ട്.
പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനുമായി അമൃത സുരേഷിനൊപ്പം നില്ക്കുന്ന ഒരു ചിത്രം പങ്കുവച്ചായിരുന്നു ഗോപി സുന്ദര്‍ പ്രണയം വെളിപ്പെടുത്തിയിരുന്നത്. എന്തായാലും ഗോപി സുന്ദര്‍ പങ്കുവച്ച പുതിയ ഫോടോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ചയാകുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.