ജന്മദിനത്തിൽ റാഫിക്ക് ആദരവുമായി ഗൂഗിൾ

 


മുംബൈ: (www.kvartha.com 24.12.2017) പ്രശസ്ത പിന്നണി ഗായകൻ മുഹമ്മദ് റാഫിക്ക് ആദരവുമായി ഗൂഗിളും. റാഫിയുടെ തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിലാണ് ഡൂഡിലുമായി ഗൂഗിൾ റാഫിക്ക് ആശംസകൾ നേർന്നത്.
ജന്മദിനത്തിൽ റാഫിക്ക് ആദരവുമായി ഗൂഗിൾ

താൻ പാടിയ വരികളിലൂടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുടെ ജന്മദിനാഘോഷം എന്നാണ് ഗൂഗിൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചത്.

ജന്മദിനത്തിൽ റാഫിക്ക് ആദരവുമായി ഗൂഗിൾ

1924 ഡിസംബർ 24 ന് ഹാജി അലി മുഹമ്മദിന്റെ ആറുമക്കളിൽ രണ്ടാമനായാണ് മുഹമ്മദ് റാഫിയുടെ ജനനം. സ്വതസിദ്ധമായ ശൈലിയിലൂടെ ആസ്വാദക മനം കീഴടക്കിയ ചുരുക്കം ചില ഹിന്ദി പിന്നണിഗായകരിൽ ഒരാളാണ് റാഫി. ആദ്യകലാങ്ങളിൽ ഹിന്ദിയിൽ മാത്രം ആലപിച്ച റാഫി പിന്നീട് വിവിധ ഭാഷകളിലായി എഴായിരത്തി നാന്നൂറിലധികം ഗാനങ്ങൾ സംഗീത ലോകത്തിനു സമ്മാനിച്ചു. 

ശാസ്ത്രീയ സംഗീതം മുതൽ ഭജനങ്ങൾ വരെ ആലപിച്ച റാഫി എന്നെന്നും ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട ഗായകനാണ് .

Summary: Google honours Mohammed Rafi on his 93rd birthday. It has posted on doodle on its wall for celebrating Rafi's birthday. Google India tweeted that it was celebrating the birthday of the man who wrote his legacy through his songs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia