കൊച്ചി: (www.kvartha.com 29.03.2022) സംസ്ഥാനത്ത് വീണ്ടും സ്വര്‍ണനിരക്ക് കുറഞ്ഞു. ചൊവ്വാഴ്ച 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി കുറഞ്ഞു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ച കുറഞ്ഞിരുന്നു. 200 രൂപയാണ് സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഉണ്ടായ ഇടിവ്. എന്നാല്‍ പണിമുടക്കിനെ തുടര്‍ന്ന് കടകള്‍ തുറക്കാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഫലം ലഭിച്ചില്ല.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് സ്വര്‍ണവിപണിയില്‍ വലിയ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. 20 ദിവസത്തിനിടെ 2400 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യത.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.