പ്രണയിച്ചു കൊതിതീരാതെ ജനീലിയയും റിഥേഷും

 


(www.kvartha.com 19.01.2016) വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ താരദമ്പതികള്‍. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുമ്പോഴും ജനീലിയ ഡിസൂസയുടെയും റിഥേഷ് ദേശ്മുഖിന്റെയും പ്രണയം ബോളിവുഡിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ്. റിഥേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ജനീലിയയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന കുറിപ്പോടെയാണ് ഗര്‍ഭിണിയായ ജനീലിയയുടെ കൈ പിടിച്ചു നടക്കുന്ന ചിത്രം റിഥേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിസൈനര്‍ വിക്രം ഫാട്‌നിസ് ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ചിത്രമാണ് റിഥേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. രണ്ടാമതും ഗര്‍ഭിണിയായതിനു ശേഷമുള്ള ജനീലിയയുടെ ചിത്രങ്ങളൊന്നും ഇതു വരെയും പുറത്തിറങ്ങിയിരുന്നില്ല. 2003ല്‍ പുറത്തിറങ്ങിയ മുജേ തേരി കസം എന്ന ചിത്രത്തിലാണ് റിഥേഷും ജനീലിയയും ആദ്യമായി ഒരുമിച്ചഭിനയിച്ചത്.
   
പ്രണയിച്ചു കൊതിതീരാതെ ജനീലിയയും റിഥേഷും

SUMMARY: Genelia Deshmukh, who has been hiding her baby bump for quite some time, finally decided to pose for the shutterbugs at fashion designer Vikram Phadnis's silver jubilee celebrations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia