ഒടുവില്‍ സുഹാന തന്നെ മറുപടിയുമായി രംഗത്തെത്തി.! നിറത്തിന്റെ പേരിലുള്ള വിവേചനത്തിന് മകള്‍ നല്‍കിയ മറുപടിയില്‍ അഭിമാനമെന്ന് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍
Oct 30, 2020, 15:10 IST
മുംബൈ: (www.kvartha.com 30.10.2020) ബോഡി ഷെയിമിംഗും നിറത്തിന്റെ പേരില്‍ അപമാനത്തിനും പരിഹാസത്തിനും ഇരയായ വ്യക്തിയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന. മകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഷാരൂഖ് പല തവണ രംഗത്തെത്തിയിരുന്നെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ സുഹാന തന്നെ അത്തരക്കാര്‍ക്ക് എതിരെ ശക്തമായി മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ നിലപാടില്‍ പ്രതികരണവുമായി പിന്നാലെ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും എത്തി.
സെപ്തംബറില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുഹാന കളറിസത്തിന്റെ പേരിലുള്ള വേര്‍തിരിവുകളെ കുറിച്ച് പങ്കുവച്ചത്. സുഹാന ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് താഴേയാണ് അധിക്ഷേപകരമായ കമന്റുകള്‍ വന്നത്. ഇതിന് പിന്നാലെ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം പങ്കുവെച്ചുകൊണ്ട് സുഹാന രംഗത്തെത്തിയത്. പിന്നാലെ സുഹാനയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും ആരാധകരും രംഗത്തെത്തി.
കളറിസത്തിന്റെ വിഷയത്തില്‍ മകള്‍ സ്വന്തമായി നിലപാടെടുത്തതില്‍ ഏറെ അഭിമാനിമുണ്ടെന്നാണ് താരപത്‌നി പറയുന്നത്. നിറത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കാന്‍ സമയമായെന്നും സുഹാനയെ ഓര്‍ത്ത് തനിക്ക് അഭിമാനം തോന്നുന്നുവെന്നും ഗൗരി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മകളുടെ പോസ്റ്റിന് ഗൗരി പിന്തുണയുമായി എത്തിയത്.
സുഹാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്,
'പൂര്‍ണ വളര്‍ച്ചയെത്തിയ സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നും 12 വയസുമുതല്‍ നിറത്തിന്റെ പേരില്‍ വിമര്‍ശനം കേട്ട ആളാണ് ഞാന്‍. ഈ പ്രായപൂര്‍ത്തിയായവരൊക്കെ നമ്മള്‍ എല്ലാം ഇന്ത്യക്കാരാണ്, അതിനാല്‍ ബ്രൗണ്‍ നിറത്തിലുള്ളവരാണെന്ന സത്യം മനസിലാക്കണം. വ്യത്യസ്തമായ പല വര്‍ണവ്യത്യാസങ്ങളുണ്ടെങ്കിലും എത്രയൊക്കെ ശ്രമിച്ചാലും മെലാനിനില്‍ നിന്ന് മാറി നില്‍ക്കാന്‍ നമുക്കാവില്ലലോ, നിങ്ങളുടെ ആളുകളെത്തന്നെ വെറുക്കുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ക്കുള്ളിലെ അരക്ഷിതാവസ്ഥ തന്നെയല്ലേ. അഞ്ചടി പൊക്കവും വെളുത്ത നിറവുമില്ലെങ്കില്‍ സുന്ദരി അല്ല എന്ന് നമ്മുടെ വിവാഹ വീടുകളില്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ബ്രൗണ്‍ നിറമുള്ളയാളാണ്, അതില്‍ വളരെ അധികം സന്തോഷവതിയാണ്. നിങ്ങളും അങ്ങനെയാകൂ', എന്നായിരുന്നു സുഹാന കുറിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.