ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ
കൊച്ചി: (KVARTHA) കുഞ്ചാക്കോ ബോബൻ നായകനായെത്തിയ കോമഡി ചിത്രം 'ഗർർർ' ഒടിടിയിൽ. തിയേറ്ററുകളിൽ ശ്രദ്ധേയമായ തുടക്കം കുറിച്ചെങ്കിലും പിന്നീട് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല.
സുരാജ് വെഞ്ഞാറമൂട്, മോജോ എന്ന സിംഹം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജെയ് കെ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ജെയ് കെയും പ്രവീൺ എസും ചേർന്നാണ് ഒരുക്കിയത്.
ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഷാജി നടേശനും നടൻ ആര്യയുമാണ് ചിത്രം നിർമ്മിച്ചത്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ചെയ്തിരിക്കുന്നത്.
പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് ഡോൺ വിൻസെന്റാണ്. ഡോൺ വിൻസെന്റിനൊപ്പം കൈലാസ് മേനോനും ടോണി ടാര്‍സും സംഗീതം നിർവഹിച്ചു.
