SWISS-TOWER 24/07/2023

പീഡനം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങി 8 കുറ്റങ്ങള്‍; ലിവിങ് ടുഗെതര്‍ പങ്കാളിയായ നടി നല്‍കിയ പീഡന പരാതിയില്‍ തമിഴ്‌നാട് മുന്‍ മന്ത്രിക്കെതിരെ കേസെടുത്തു, അടുത്ത ദിവസം ചോദ്യം ചെയ്യും

 


ADVERTISEMENT


ചെന്നൈ: (www.kvartha.com 01.06.2021) ലിവിങ് ടുഗെതര്‍ പങ്കാളിയായ നടി ശാന്തിനി തേവ നല്‍കിയ പീഡന പരാതിയില്‍ അണ്ണാ ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മന്ത്രിയുമായ എം മണികണ്ഠനെതിരെ കേസെടുത്തു. അടുത്ത ദിവസം ചോദ്യം ചെയ്യും. നടിയെ പീഡിപ്പിച്ചതിനും സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തിയതിനും ചെന്നൈ അടയാര്‍ പൊലീസാണ് കേസെടുത്തത്. നാടോടികള്‍, വാഗൈ ചൂടാ വാ തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള മലേഷ്യന്‍ പൗരത്വമുള്ള ശാന്തിനി തേവയുടെ പരാതിയാണ് ഇപ്പോള്‍ മുന്‍മന്ത്രി എം മണികണ്ഠന്റെ അറസ്റ്റിലേക്കു നീളുന്നത്. 
Aster mims 04/11/2022

അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി മണികണ്ഠനെ ചെന്നൈയിലേക്കു വിളിച്ചുവരുത്തും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. പീഡന ആരോപണത്തോടെ പാര്‍ടി നേതൃത്വം പൂര്‍ണമായി രാമാനാഥപുരത്തെ പ്രമുഖ നേതാവായ മണികണ്ഠനെ കൈവിട്ടുവെന്നാണ് പുറത്തുവരുന്ന വിവരം.

പീഡനം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങി 8 കുറ്റങ്ങള്‍; ലിവിങ് ടുഗെതര്‍ പങ്കാളിയായ നടി നല്‍കിയ പീഡന പരാതിയില്‍ തമിഴ്‌നാട് മുന്‍ മന്ത്രിക്കെതിരെ കേസെടുത്തു, അടുത്ത ദിവസം ചോദ്യം ചെയ്യും


മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപ്പെടുന്നത്. ഈ ബന്ധം വളര്‍ന്നാണു ലിവിങ് ടുഗെതര്‍ ബന്ധത്തിലെത്തിയത്. വിവാഹം കഴിക്കാമെന്ന ഉറപ്പിന്‍മേല്‍ 2017 മുതല്‍ ഒരുമിച്ചു താമസിച്ചെങ്കിലും. മണികണ്ഠന്‍ ചതിച്ചെന്നാണു പരാതി. ഗര്‍ഭിണിയായപ്പോള്‍ പുറം ലോകമറിഞ്ഞാല്‍ മന്ത്രിപദവിക്കു ഭീഷണിയാണെന്നു ധരിപ്പിച്ച്, സമ്മതമില്ലാതെ ചെന്നൈ ഗോപാലപുരത്തെ ക്ലിനിക്കലെത്തിച്ച് അലസിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പീഡനം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങി ഇയാള്‍ക്കെതിരെ എട്ടുകുറ്റങ്ങള്‍ ചുമത്തി അടയാര്‍ പൊലീസ്
കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണു നടി വാട്‌സ്ആപ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോടുകളടക്കമുള്ള തെളിവുകള്‍ സഹിതം ചെന്നൈ പൊലീസ് കമിഷണര്‍ക്കു പരാതി പരാതി നല്‍കിയത്. എന്നാല്‍ നടിയെ അറിയില്ലെന്ന നിലപാടിലാണു മണികണ്ഠന്‍. 

Keywords:  News, National, India, Chennai, Ex minister, Case, Molestation, Entertainment, Actress, Complaint, Police, AIADMK, Politics, Former Tamil Nadu minister booked for molest after actor lodges complaint
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia