സൊനാക്ഷിയുടെ ഫിറ്റ്‌നസ് മന്ത്ര

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 03.03.2016) വിമര്‍ശനങ്ങളുടെ കയ്പ്പറിഞ്ഞ സിനിമാത്തുടക്കമായിരുന്നു ബോളിവുഡിന്റെ ചാമിങ് സ്റ്റാര്‍ സൊനാക്ഷിയുടേത്. സൈസ് സീറോ ഔട്ട്ഫിറ്റാണ് ബിവുഡിന്റെ നായികാസങ്കല്‍പ്പമെന്നു കരുതിയിരുന്ന കാലത്ത് സൊനാക്ഷി ഇതൊക്കെ തിരുത്തിക്കുറിച്ചു നായികാപദവിയിലേക്കുയര്‍ന്നു. ആറു വര്‍ഷക്കാലമായി തിരക്കുകളുടെ ലോകത്ത് നിലയുറപ്പിച്ചപ്പോഴും ഫിറ്റ്‌നസ് വിട്ടൊരു കളിയുമില്ലെന്നും താരം തെളിയിച്ചിരുന്നു.

ഓരോ തവണ കാണുംതോറും ഇത് സൊനാക്ഷി തന്നെയോ എന്ന് ആരാധകരെ കൊണ്ട് പറയിപ്പിച്ച ദബാങ് സുന്ദരി, ഫിറ്റ്‌നസെന്നാല്‍ സൈസ് സീറോ ലുക്കല്ലെന്നു പറയുന്നു. മുന്‍പത്തേതില്‍ നിന്നു മെലിഞ്ഞ രൂപം സ്വീകരിച്ച തനിക്ക് ഈ ലുക്കില്‍ തുടരാനാണ് താത്പര്യം. നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കുന്നത് എന്തിലാണോ അത് തന്നെ അവസാനം വരെ തുടരാന്‍ ശ്രമിക്കണം. അത് നിലനിര്‍ത്തുന്നതാണ് ശാരീരിക ആരോഗ്യത്തിന് നല്ലതെന്നും താരം.

മുന്‍പൊക്കെ തിരക്കേറിയ വര്‍ക്ക് ഷെഡ്യൂളുകള്‍ മൂലം ആരോഗ്യം ശ്രദ്ധിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ജോലിത്തിരക്കുകളാണ് പലരെയും വ്യായാമങ്ങളില്‍ നിന്നു അകറ്റുന്നത്. എന്നാല്‍ അടുത്ത ചിത്രത്തിനു വേണ്ടിയുള്ള തയാറെടുപ്പുകള്‍ എനിക്ക് ശരിക്കും അനുഗ്രഹമാണെന്നു പറയാം.

ഫിറ്റ്‌നസ് നന്നായി ശ്രദ്ധിക്കേണ്ട ചിത്രമാണത്. കൂടുതല്‍ ആരോഗ്യത്തോടെയിരിക്കാന്‍ ഈ ഇടവേള എന്നെ സഹായിച്ചു- സൊനാക്ഷി പറയുന്നു. അകീര എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
         
സൊനാക്ഷിയുടെ ഫിറ്റ്‌നസ് മന്ത്ര

SUMMARY: Sonakshi Sinha has spent six years in the film industry. And besides trying her hand at different kinds of movies, the actor has also worked a lot on her physical health. She looks leaner and fitter now. Sonakshi says she wants to maintain her current look. “When you see the results, you want them to last. You want to maintain that level,” says the actor, who has often been trolled online for her weight.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia