ക്ഷേത്രത്തിനുള്ളില്‍ ചുംബന രംഗം ചിത്രീകരിച്ചെന്നാരോപിച്ച് നെറ്റ്ഫ്ലിക്സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
Nov 25, 2020, 09:25 IST
ഭോപ്പാല്‍: (www.kvartha.com 25.11.2020) ക്ഷേത്രത്തിനുള്ളില്‍ ചുംബന രംഗം ചിത്രീകരിച്ചെന്നാരോപിച്ച് നെറ്റ്ഫ്ലിക്സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. മീരാ നായര്‍ സംവിധാനം ചെയ്യുന്ന 'എ സ്യൂട്ടബിള്‍ ബോയ്' എന്ന വെബ്സീരിസിലെ രംഗം ചിത്രീകരിച്ചതിനാണ് നടപടി. മധ്യപ്രദേശിലാണ് സംഭവം. മഹേശ്വര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു പരാതിക്ക് ആസ്പദമായ രംഗം ചിത്രീകരിച്ചത്.
എ സ്യൂട്ടബിള്‍ ബോയ് എന്ന് വെബ്സീരിസ് ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നുവെന്നും ഐപിസി സെക്ഷന്‍ 295എ പ്രകാരം കേസെുത്തിരിക്കുന്നുവെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇത് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
നെറ്റ്ഫ്ളിക്സ് ലൗജിഹാദിനെ പിന്തുണക്കുന്നതാണെന്നായിരുന്നു ബിജെപി യുവമോര്‍ച്ച അധ്യക്ഷന്‍ ഗൗരവ് തിവാരിയുടെ വിഷയത്തിലെ പ്രതികരണം. വിക്രം സേത്തിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന നോവലിനെ ആസ്പദമാക്കിയാണ് സിരീസ് ഒരുക്കിയിരിക്കുന്നത്.
നേരത്തെ തന്നെ വെബ്സീരിസിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സീരിസിലെ കഥാപാത്രങ്ങളായ ഹിന്ദു യുവതിയും മുസ്ലീം യുവാവും ഔൃരുക്ഷേത്ര പരിസരത്ത് വെച്ചു ചുംബിക്കുന്ന രംഗത്തിനെതിരെയാണ് പ്രതിഷേധം. തബു, ഇഷാന്‍ ഖട്ടര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.