റംഗൂണിന്റെ ചിത്രീകരണം മുടക്കുന്നത് സെയ്‌ഫോ, ഷാഹിദോ?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 23.02.2016) സെയ്ഫ് അലി ഖാന്‍, ഷാഹിദ് കപൂര്‍, കങ്കണ റണാവത്ത് എന്നിവര്‍ പ്രധാന വേഷത്തില്‍, സംവിധാനം വിശാല്‍ ഭരദ്വാജ്- ഒരു സിനിമയെക്കുറിച്ച് വാനോളം പ്രതീക്ഷ ഉയരാന്‍ ഇതെല്ലാം മതി. മികച്ച താരങ്ങളും സംവിധായകനും ചേരുമ്പോള്‍ റംഗൂണ്‍ വന്‍ ഹിറ്റാകുമെന്നാണ് ഏവരും കരുതുന്നത്.

എന്നാല്‍ സിനിമയുടെ ചിത്രീകരണം തന്നെയിപ്പോള്‍ പ്രതിസന്ധിയിലാണെന്നാണ് വിവരം. സെയ്ഫ് അലി ഖാനും ഷാഹിദ് കപൂറും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ചിത്രീകരണം പ്രതിസന്ധിയിലാകാന്‍ കാരണം. ഒരുമിച്ച് ജോലി ചെയ്യാന്‍ പറ്റില്ലെന്നാണു രണ്ടുപേരും പറയുന്നത്.

ചിത്രീകരണം തുടങ്ങിയ മുതല്‍ ഏറെ വാര്‍ത്താ പ്രാധാന്യമാണ് റംഗൂണ്‍ നേടിയത്. രണ്ടാം ലോക മഹായുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അരുണാചല്‍ പ്രദേശില്‍ പ്രത്യേകം തയാറാക്കിയ സെറ്റിലാണ് ചിത്രീകരണം ആരംഭിച്ചത്. ജപ്പാനില്‍ നിന്നുള്ള നിരവധി ആര്‍ട്ടിസ്റ്റുമാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എല്ലാം നല്ല രീതിയില്‍ നടക്കുകയായിരുന്നു.
ഇതിനിടെ എന്തു പ്രശ്‌നമാണ് രണ്ടു താരങ്ങളും തമ്മിലുണ്ടായതെന്ന് ആര്‍ക്കുമറിയില്ല.

റംഗൂണിന്റെ ചിത്രീകരണം തുടങ്ങിയ സമയത്താണ് സെയ്ഫ് ചിത്രം ഫാന്റം റിലീസ് ചെയ്യുന്നത്. കത്രീന കെയ്ഫ് നായികയായ ഈ ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളില്‍ ഷാഹിദും സജീവമായി പങ്കെടുത്തിരുന്നു. ടെലിവിഷന്‍ പരിപാടികളിലെല്ലാം രണ്ടു താരങ്ങളും ഒരുമിച്ചു പങ്കെടുത്തു, ഡാന്‍സ് ചെയ്തു, തമാശ പറഞ്ഞു. പക്ഷെ, ദിവസങ്ങള്‍ ചെന്നതോടെ രണ്ടു പേരും തമ്മിലുള്ള ബന്ധം മോശമായി എന്നാണ് വിവരം.

റംഗൂണിന്റെ ചിത്രീകരണം മുടക്കുന്നത് സെയ്‌ഫോ, ഷാഹിദോ?
ഇനി എല്ലാ കണ്ണുകളും സംവിധായകന്‍ വിശാല്‍ ഭരദ്വാജിലാണ്. ചിത്രീകരണം സുഗമമായി മുന്നോട്ടു കൊണ്ടു പോകാന്‍ അദ്ദേഹം എന്തു തന്ത്രമാണ് പുറത്തെടുക്കയെന്നാണ് ബോളിവുഡ് ഉറ്റു നോക്കുന്നത്. ഏറെക്കാലം ഷാഹിദ് കപൂറിന്റെ കാമുകിയായിരുന്ന കരീന കപൂറാണ് സെയ്ഫ് അലി ഖാന്റെ ഭാര്യ. ഷാഹിദുമായുള്ള പ്രണയം തകര്‍ന്ന ശേഷമാണ് കരീന, സെയ്ഫുമായി അടുക്കുന്നതും വിവാഹം കഴിക്കുന്നതും.
       

SUMMARY: While the biggest news broke when the makers announced that Shahid Kapoor and Saif Ali Khan will be seen together in Rangoon, reports are doing the rounds that all is not well between Shahid and Saif on the sets of Rangoon.

Shahid was once dating Kareena, who is now married to Saif and the proposition of the two coming together in a film was quite risky.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia