ഇനി എന്റെ വക ഫൈനല്‍ ടച്ച്, കുഞ്ഞാലിമരക്കാറില്‍ ബാബുരാജിന് മേക്കപ്പിട്ട് മോഹന്‍ലാല്‍
Aug 23, 2020, 17:38 IST
കൊച്ചി: (www.kvartha.com 23.08.2020) മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന കുഞ്ഞാലിമരക്കാര്‍: അറബിക്കടലിന്റെ സിംഹം. ഇപ്പോഴിതാ കുഞ്ഞാലിമരക്കാറിന്റെ സെറ്റില്‍ നിന്നുള്ള ഒരു ഫോട്ടോ ബാബുരാജ് ഷെയര്‍ ചെയ്തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
സിനിമയില്‍ മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ തനിക്ക് മേക്കപ്പ് ചെയ്യുന്ന ചിത്രമാണ് നടന്‍ ബാബുരാജ് പങ്കു വച്ചിരിക്കുന്നത്. ഫൈനല്‍ ടച്ച് ഫ്രം ലാലേട്ടന്‍ എന്ന ക്യാപ്ഷനോടെയാണ് ബാബുരാജ് ചിത്രം പങ്കു വച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ബാബുരാജിന്റെ മുഖത്ത് മേക്കപ്പ് ഇടുന്നത് ചിത്രത്തില്‍ വ്യക്തമായി കാണാം. മേക്കപ്പ്മാന്‍ പട്ടണം റഷീദും ചിത്രത്തിലുണ്ട്.
ഇതേ സെറ്റില്‍ നിന്നുള്ള മറ്റൊരു ചിത്രം മോഹന്‍ലാലും പങ്കു വച്ചിരുന്നു. പ്രത്യേക തരത്തിലുള്ള കണ്ണാടിയും തൊപ്പിയും അണിഞ്ഞ് ഒരു കൊട്ടാരസമാനമായ സെറ്റില്‍ ഇരുന്നായിരുന്നു മോഹന്‍ലാലിന്റെ ചിത്രം. മാര്‍ച്ച് 26ന് റിലീസ് ചെയ്യേണ്ടിയിരുന്ന മരക്കാര്‍ കോവിഡിനെ തുടര്‍ന്ന് മാറ്റി വച്ചിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.