Allegation | തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി സംവിധായകന്‍ ബാലചന്ദ്ര മേനോന്‍

 
Filmmaker Accuses Actress, Lawyer of Defamation
Filmmaker Accuses Actress, Lawyer of Defamation

Photo Credit: Facebook: Balachandra Menon

● ഇതേ നടി തന്നെയാണ് ജയസൂര്യക്കും മുകേഷിനുമടക്കമുള്ളവര്‍ക്കെതിരേയും പരാതി നല്‍കിയത്
● അന്വേഷണം നടക്കുകയാണ്

കൊച്ചി: (KVARTHA) തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഫോണ്‍ വിവരങ്ങളടക്കം സമര്‍പ്പിച്ചാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. നടി ആരോപണം ഉന്നയിക്കുന്നതിന് മുമ്പായി അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് സംവിധായകന്റെ പരാതി. 

'മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നാണ് കോള്‍ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സമൂഹമാധ്യമത്തില്‍ തനിക്കെതിരെ പോസ്റ്റിട്ടു'- എന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു.

ഇതേ നടി തന്നെയാണ് ജയസൂര്യക്കും മുകേഷിനുമടക്കമുള്ളവര്‍ക്കെതിരേയും പരാതി നല്‍കിയത്. ബാലചന്ദ്ര മേനോന്റെ സിനിമയുടെ സെറ്റില്‍ വച്ചാണ് ജയസൂര്യ തനിക്കെതിരെ മോശം പെരുമാറ്റം നടത്തിയതെന്നും നടി പറഞ്ഞിരുന്നു. പരാതിയില്‍ കേസെടുത്ത അന്വേഷണ സംഘം താരങ്ങളോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

#BalachandraMenon #MalayalamCinema #ImmoralAssaultAllegations #Defamation #IndianCinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia