ADVERTISEMENT
കൊച്ചി: (www.kvartha.com 30.08.2020) നടന് ഇടവേള ബാബുവിന്റെ മാതാവ് ശാന്ത രാമന് (78) അന്തരിച്ചു. ശനിയാഴ്ച ശാന്ത രാമന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം രാത്രി ഒരു മണിയോടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് അവിടെയെത്തിയപ്പോള്‍ തറയില്‍ വീണുകിടക്കുന്ന നിലയിലാണ് അവരെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാരം വൈകിട്ട് മൂന്നിന് ഇരിങ്ങാലക്കുടയിലെ വീട്ടുവളപ്പില്‍.
ഇരിങ്ങാലക്കുട കോഓപറേറ്റീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒന്‍പതു മണിക്ക് ഇടവേള ബാബുവിന്റെ ഇരിങ്ങാലക്കുടയിലെ വസതിയില്‍ കൊണ്ടുവരും. ഗവ.ഗേള്‍സ് ഹൈസ്കൂളിലെ സംഗീതാധ്യാപിക ആയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

