Allegation | 'അച്ചടക്ക നടപടിയില്ല'; രഞ്ജിത്തിനെതിരായ പരാതിയിൽ നിലപാട് വ്യക്തമാക്കി ഫെഫ്ക
ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്
കൊച്ചി: (KVARTHA) സംവിധായകൻ രഞ്ജിത്തിനെതിരെ ഉയർന്ന ലൈംഗിക ആക്രമണ ആരോപണത്തിൽ നിലപാട് വ്യക്തമായി ഫെഫ്ക (Film Employees Federation of Kerala).
പോലീസ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ അദ്ദേഹത്തിനെതിരെ ഫെഫ്ക അച്ചടക്ക നടപടി എടുകുന്നില്ലെന്നാണ് തീരുമാനം.
പോലീസ് അന്വേഷണം തുടരുകയാണ്. രഞ്ജിത്ത് അറസ്റ്റിലായാലോ കോടതി കടുത്ത നടപടികൾ സ്വീകരിച്ചാലോ മാത്രമേ ഫെഫ്ക അദ്ദേഹത്തെ സസ്പെൻഡ് ചെയ്യൂ എന്നാണ് സംഘടന അറിയിച്ചത്.
ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. 2009-10 കാലഘട്ടത്തിൽ 'പാലേരി മാണിക്യം' സിനിമയുടെ ഷൂട്ടിംഗ് സമയത്ത് രഞ്ജിത്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ശ്രീലേഖ ആരോപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.