ആമിര്‍ ഖാനുമായി അടുത്ത ബന്ധം? പ്രതികരണവുമായി ഫാത്തിമ സന ഷെയ്ഖ്
Dec 26, 2018, 11:03 IST
മുംബൈ: (www.kvartha.com 26-12-2018) ബോളീവുഡ് താരം ആമീര്‍ ഖാനുമായി അടുത്ത ബന്ധമുണ്ടെന്ന ഗോസിപ്പുകള്‍ തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് യുവ നടി ഫാത്തിമ സന ഷെയ്ഖ്. നിതീഷ് തിവാരിയുടെ ദംഗല്‍ സൂപ്പര്‍ ഹിറ്റായതോടെയാണ് ആമിര്‍ ഖാനും ഫാത്തിമ സനയും തമ്മിലുള്ള അടുപ്പം പാപ്പരാസികള്‍ക്ക് വാര്‍ത്തയായത്. ആമിര്‍ ഖാന്റെ തൊട്ടടുത്ത ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലും ഫാത്തിമ സന സാന്നിദ്ധ്യമറിയിച്ചതോടെ വാര്‍ത്തകള്‍ക്ക് കൊഴുപ്പ് കൂടി. എന്നാല്‍ ഇക്കാര്യത്തില്‍ ആമിര്‍ ഖാന്‍ മൗനം പാലിച്ചു.
ഇതിനിടയിലാണ് ഫാത്തിമ സന അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. ആമീറുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സത്യത്തില്‍ തന്നെ വിഷമിപ്പിച്ചിരുന്നുവെന്ന് ഫാത്തിമ പറയുന്നു.
വളരെ വിചിത്രമായിരുന്നു വാര്‍ത്തകള്‍. എന്റെ മാതാവ് ടിവിയിലും മറ്റും ഈ വാര്‍ത്തകള്‍ കണ്ട് വിഷമിച്ചു. എന്നെ വാര്‍ത്തകള്‍ കാണിച്ചു തന്നു. തലക്കെട്ടുകള്‍ മാത്രം വായിച്ച് ഞാനവയെ വിട്ടുകളഞ്ഞു. വാര്‍ത്തകളോട് പ്രതികരിക്കണം എന്നെനിക്ക് തോന്നി. പിന്നെയത് വേണ്ടെന്ന് വെച്ചു. - ഫാത്തിമ സന പറഞ്ഞു.
ഇപ്പോഴെനിക്ക് ഒരു വിഷമവുമില്ല. നമ്മള്‍ എന്ത് ചെയ്താലും ലോകര്‍ പറയും. പറയുക എന്നത് ലോകരുടെ സ്വഭാവമാണ്. അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊന്ന് പറഞ്ഞുകൊണ്ടേയിരിക്കും. എന്നാലേ അവര്‍ക്ക് ഉറക്കം വരൂ- ഫാത്തിമ സന തന്റെ നിലപാട് വ്യക്തമാക്കി.
ഇപ്പോള്‍ അനുരാഗ് ബസുവിന്റെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഫാത്തിമ സന. ലൈഫ് ഇന്‍ മെട്രോയുടെ തുടര്‍ക്കഥയാണിതെന്ന് സൂചനയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Ever since Fatima Sana Shaikh made a smashing debut in Nitesh Tiwari's sports drama Dangal, whispers have been doing the rounds that something is brewing between her and her co-star Aamir Khan. When Fatima landed a second film, Thugs Of Hindostan, with Aamir, the rumours only intensified.
Keywords: Entertainment, Bollywood, Aamir Khan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.