Scam | സൽമാൻ ഖാൻ അമേരിക്കയിൽ എത്തുന്നു എന്ന് വ്യാജ പ്രചരണം; പിന്നാലെ ഓൺലൈനിൽ ടിക്കറ്റ് വിൽപന
● പരസ്യത്തിൽ സൽമാൻ ഖാനിന്റെ ചിത്രവും.
● 'ആരാധകർ ജാഗ്രത പാലിക്കണം'.
മുബൈ: (KVARTHA) ബോളിവുഡ് താരം സൽമാൻ ഖാനെ കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് ഒരു മുന്നറിയിപ്പ്. സൽമാൻ ഖാൻ അമേരിക്കയിൽ ഒരു ഷോ നടത്തുന്നു എന്ന വ്യാജ പ്രചരണം നടക്കുന്നുണ്ട്. ഇതിനെ തുടർന്ന് ഓൺലൈനിൽ ടിക്കറ്റുകൾ വിൽപ്പന നടക്കുന്നുണ്ടെന്നും സൽമാൻ ഖാന്റെ ടീം വെളിപ്പെടുത്തി.
കാലിഫോർണിയയിലെ സാൻറ ബാർബറയിലുള്ള അർലിങ്ടൺ തിയേറ്ററിൽ ഒക്ടോബർ അഞ്ചിന് ശനിയാഴ്ച സൽമാൻ ഖാൻ എത്തുമെന്നാണ് ഒരു ഓൺലൈൻ ടിക്കറ്റിംഗ് സൈറ്റ് പ്രചരിപ്പിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടുള്ള പരസ്യത്തിൽ സൽമാൻ ഖാനിന്റെ ചിത്രവും നൽകിട്ടുണ്ട്. എന്നാൽ ഇത് തെറ്റായ വാർത്തയാണെന്ന് സൽമാൻ ഖാന്റെ മാനേജർ ജോർഡി പട്ടേൽ വ്യക്തമാക്കി.
അമേരിക്കയിലേക്ക് ഈ വർഷം സൽമാൻ ഖാൻ എത്തുന്നില്ലെന്നും വ്യാജ ടിക്കറ്റ് ബുക്കിംഗ് സൈറ്റിലെ സ്ക്രീൻഷോട്ടും അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചു.
സൽമാന്റെ അടുത്ത ചിത്രം സിക്കന്തറാണ്. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷത്തെ ഈദ് റിലീസായി എത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
#SalmanKhan #FakeTicketScam #Bollywood #FanAlert #ScamAlert #OnlineScam