SWISS-TOWER 24/07/2023

തന്റെ പേരിലുള്ള വ്യാജ അകൗണ്ടുകള്‍ വഴി കബളിപ്പിക്കലും പണം തട്ടലും നടക്കുന്നു: മുന്നറിയിപ്പുമായി നടി സാധിക

 


ADVERTISEMENT

കൊച്ചി: (www.kvartha.com 19.05.2021) സോഷ്യല്‍ മീഡിയയില്‍ തന്‍റെ പേരിലുള്ള വ്യാജ അകൗണ്ടുകള്‍ വഴി കബളിപ്പിക്കലും പണംതട്ടലും നടക്കുന്നുവെന്ന് നടി സാധിക വേണുഗോപാല്‍. ചാന്‍സ് നല്‍കാമെന്ന് പറഞ്ഞും കബളിപ്പിക്കൽ നടക്കുന്നുണ്ടെന്ന് സാധിക പറയുന്നു. തന്‍റെ പേരിലുള്ള ഫേക് അകൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്ക് താന്‍ ഒരിക്കലും ഉത്തരവാദി ആയിരിക്കില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും.

സാധിക വേണുഗോപാലിന്‍റെ കുറിപ്പ്

നിങ്ങളുടെ ശ്രദ്ധയിലേക്ക്, സോഷ്യൽ മീഡിയയിലെ ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ അല്ലാതെ മറ്റൊരു ആപിലോ പ്ലാറ്റ്ഫോമിലോ ഞാൻ അംഗമല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്ഫോമുകളിൽ ഞാൻ ആണെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം നിങ്ങള്‍ക്കു മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു. പലരും എന്‍റെ ഫോടോ ഉപയോഗിച്ച് ഫേക് അകൗണ്ടുകൾ തുറന്ന്, പണം ഉണ്ടാക്കുന്നതായും, ചാൻസ് നൽകാമെന്നും മറ്റും പറഞ്ഞ് പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട്. അതിൽ പലതും സൈബർ സെല്ലിൽ റിപോർട് ചെയ്തിട്ടുള്ളതും ആണ്. എന്‍റെ പ്രൊഫൈൽ ഞാൻ ഉപയോഗിക്കുന്നത് എന്‍റെ പ്രൊമോഷൻസിനും എനിക്ക് ജനങ്ങളുമായി പങ്കുവെക്കാനുള്ള ആശയങ്ങൾക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.
Aster mims 04/11/2022

തന്റെ പേരിലുള്ള വ്യാജ അകൗണ്ടുകള്‍ വഴി കബളിപ്പിക്കലും പണം തട്ടലും നടക്കുന്നു: മുന്നറിയിപ്പുമായി നടി സാധിക

ഞാൻ ഒരാൾക്കും അങ്ങോട്ട്‌ മെസേജ് അയക്കുകയോ വിളിക്കുകയോ ചാൻസ് ഓഫർ ചെയ്യുകയോ പണം ചോദിക്കുകയോ ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്‍റെ പേരിൽ ആരെങ്കിലും അത്തരം കാര്യങ്ങൾ ചെയ്താൽ അത് നിങ്ങള്‍ക്ക് റിപോർട് ചെയ്യാവുന്നതാണ്. പല ഡേറ്റ്, ദേസി അപ്ലികേഷനുകളിലും എന്‍റെ ഫോടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ച് ചെന്നുചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല. ഓരോ സൈറ്റും തേടി കണ്ടുപിടിച്ച് ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പമുള്ള കാര്യമല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും. സെലിബ്രിറ്റികളുടെ മാത്രമല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായും സംസാരിക്കുമ്പോൾ അറിയാൻ സാധിക്കുന്നത് പെണ്ണിന്‍റെ ഫോടോ കണ്ടാലേ ഫോളോവേഴ്സ് ഉണ്ടാകൂ, അതിനു വേണ്ടി ആണ് ഇത് എന്നാണ്. നിങ്ങൾക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യർ ആണ് സഹോ. എന്‍റെ പേരിലുള്ള വെരിഫികേഷന്‍ ഇല്ലാത്ത ഏതെങ്കിലും അകൗണ്ടില്‍ നിന്നോ ഫാന്‍ പേജില്‍ നിന്നോ എന്തെങ്കിലും തെറ്റായ സന്ദേശങ്ങള്‍ ലഭിക്കുന്നപക്ഷം ദയവായി എന്നെ അറിയിക്കുക.

Keywords:  News, Kochi, Actress, Entertainment, Social Media, Fake, Cash, Kerala, State, Sadhika Venugopal, Fake accounts, Fake accounts in my name says Sadhika Venugopal.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia