ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷമിക്കൊപ്പമുള്ള ചൂടന്‍ ചിത്രം പുറത്തുവിട്ട് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍; കൂടെ പരിഹാസവും കുത്തുവാക്കുകളും
Jun 1, 2020, 21:12 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.06.2020) ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷമിക്കൊപ്പമുള്ള ചൂടന്‍ ചിത്രം പുറത്തുവിട്ട് കുറ്റപ്പെടുത്തലും കുത്തുവാക്കുകളുമായി മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ താരത്തിനൊപ്പമുള്ള ചൂടന്‍ ചിത്രം പങ്കുവച്ചാണ് ഇത്തവണ ഹസിന്‍ എത്തിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല. കുടുംബ പ്രശ്നങ്ങള്‍ കാരണം മൂന്ന് തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് അടുത്തിടെ ഷമി വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്നാലെയാണ് ഹസിന്റെ കുത്തുവാക്കുകള്‍.
ചിത്രത്തിന് നല്‍കിയ കുറിപ്പിന്റെ പരിഭാഷ ഇങ്ങനെയാണ്, ''നിങ്ങള്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് പരിശുദ്ധയും സല്‍സ്വഭാവിയിരുമായിരുന്നു. ആ നിങ്ങളിപ്പോള്‍ വലിയ താരമായപ്പോള്‍ ഞാന്‍ ഒന്നിനും പറ്റാത്തവളായി. പച്ചകള്ളങ്ങള്‍കൊണ്ട് സത്യത്തെ മൂടിവെക്കാനാവില്ല. മുതലക്കണ്ണീര്‍ മാത്രമെ ബാക്കിയുണ്ടാവൂ. ചിത്രത്തില്‍ ഹസിന്‍ ജഹാനും ക്രിക്കറ്റ് താരം മുഹമ്മദ്് ഷമിയും.'' ഇതായിരുന്നു ചിത്രത്തിന് നല്‍കിയ കുറിപ്പ്.
2014ല്‍ വിവാഹിതരായ ഹസിന്‍ ജഹാനും മുഹമ്മദ് ഷമിയും 2018 മുതല്‍ പിരിഞ്ഞാണ് താമസം. 2019ല്‍ കോടതിക്കു പുറത്തുവച്ച് നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കൊടുവില്‍ ബന്ധം പിരിയുകയും ചെയ്തു. എന്നാല്‍, ഇതിനു ശേഷവും പലതവണ ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നു. ഷമിക്കെതിരെ ഗാര്‍ഹിക പീഡന കുറ്റം ആരോപിച്ച് പൊലീസില്‍ പരാതിയും നല്‍കി. ഇതിനെല്ലാം പിന്നാലെയാണ് താരത്തിനൊപ്പമുള്ള ചൂടന്‍ ചിത്രം ഹസിന്‍ ജഹാന്‍ പുറത്തുവിട്ടത്.
ഗാര്‍ഹിക പീഡനക്കുറ്റമാരോപിച്ച് 2018ലാണ് ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. അദ്ദേഹം കുറേക്കാലം ക്രിക്കറ്റില്‍നിന്നു വിട്ടുനിന്നു. പൊലീസ് കേസായതോടെ ആ വര്‍ഷം ക്രിക്കറ്റ് താരങ്ങളുടെ കരാര്‍ പുതുക്കിയപ്പോള്‍ ബിസിസിഐ ഷമിയുടെ കരാര്‍ തടഞ്ഞുവച്ചത് വാര്‍ത്തയായിരുന്നു. 2018 മാര്‍ച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചില ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം.
വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ജീവനൊടുക്കുന്നതിനെപ്പറ്റി മൂന്നു തവണ ചിന്തിച്ചതായി ഷമി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ''കുടംബപ്രശ്‌നങ്ങളുണ്ടായിരുന്ന സമത്ത് ജീവിതം കൈവിട്ട് പോയിരുന്നു. മാനസികമായി തകര്‍ന്നിരിക്കുന്ന സമയമായിരുന്നത്. മൂന്ന് തവണയെങ്കിലും ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചുകാണും. അക്കാലത്ത് ക്രിക്കറ്റിനേക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല.'' ഷമി പറഞ്ഞു.
Keywords: News, National, India, New Delhi, Cricket, Wife, Social Network, instagram, Photo, Couples, Divorce, Entertainment, Ex-wife Hasin Jahan releases picture with Indian cricketer Shami

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.