

● പുലർച്ചെ ആറ് മണിക്കാണ് ആദ്യ പ്രദർശനം ആരംഭിച്ചത്.
● മോഹൻലാലിൻ്റെ കട്ടൗട്ടുകളും ബാനറുകളും കൊണ്ട് അലങ്കരിച്ചിരുന്നു.
● പടക്കം പൊട്ടിച്ചും ബാൻഡ് വാദ്യങ്ങൾ മുഴക്കിയുമാണ് സിനിമയെ വരവേറ്റത്.
കണ്ണൂർ: (KVARTHA) മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' എന്ന ചിത്രത്തിന് കണ്ണൂരിൽ തകർപ്പൻ വരവേൽപ്പ്. നഗരത്തിലെ പടന്ന പാലത്തെ ഫിലിം സിറ്റിയിലെ സവിത - സരിത, സമുദ്ര, സംഗീത എന്നീ തിയേറ്ററുകളിൽ പുലർച്ചെ ആറു മണിക്കായിരുന്നു ആദ്യ പ്രദർശനം. മോഹൻലാലിൻ്റെ കട്ടൗട്ടുകളും ബാനറുകളും കൊണ്ട് തിയേറ്റർ പരിസരം അലങ്കരിച്ചിരുന്നു.
ആവേശഭരിതരായ ആരാധകർ പടക്കം പൊട്ടിച്ചും ബാൻഡ് വാദ്യങ്ങൾ മുഴക്കിയുമാണ് പ്രിയതാരത്തിൻ്റെ സിനിമയെ വരവേറ്റത്. മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ മികച്ച പ്രതികരണമാണ് നൽകിയത്. 'ലാലേട്ടൻ പൊളിച്ചു' എന്നാണ് യുവ ആരാധകരുടെ പ്രധാന അഭിപ്രായം.
കൂടാതെ, ലിബർട്ടി സിനിമാസിലും എമ്പുരാൻ രാവിലെ ഒൻപതു മണി മുതൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ആദ്യ ഷോകൾക്ക് വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Mohanlal’s ‘Empuran’ received a grand welcome in Kannur, with enthusiastic fans and a great turnout at the theaters. The film is drawing positive reactions from viewers.
#Empuran, #Mohanlal, #Kannur, #FilmReception, #Pritviraj, #MalayalamCinema