Threat | ‘അപായപ്പെടുത്താൻ ശ്രമം’ ബാല വിഷയത്തിൽ അഭിരാമി സുരേഷിൻ്റെ പിന്തുണയെ വിമർശിച്ച് എലിസബത്ത്

 
Elizabeth Criticizes Abhirami Suresh's Support in Bala Issue, Alleges Attempt to Harm
Elizabeth Criticizes Abhirami Suresh's Support in Bala Issue, Alleges Attempt to Harm

Photo Credit: Facebook/ Dr Elizabeth Udayan

● കാറിൽ യാത്ര ചെയ്യവേ മറ്റൊരാൾ തന്റെ വാഹനത്തിൽ മൂന്നുതവണ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു.
● തനിക്കും തന്റെ കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും എലിസബത്ത് ആരോപിച്ചു.
● എൻ്റെ വീഡിയോയ്ക്ക് റിയാക്‌ട് ചെയ്‌തതിൽ കുറേപ്പേർക്ക് ഭീഷണികളും കോപ്പിറൈറ്റ് സ്ട്രൈക്കും കിട്ടിയെന്ന് ഞാൻ അറിഞ്ഞു.’
‘● ആരും സപ്പോർട്ട് ചെയ്യണമെന്നില്ല. ഞാൻ അനുഭവിച്ചത് എല്ലാവരും അറിയണം, ആരും പെടാതിരിക്കാനാണ്’.
● ബാല വിഷയത്തിൽ എലിസബത്തിനെ പിന്തുണച്ച് രംഗത്തെത്തിയ അഭിരാമി സുരേഷിനെ പരോക്ഷമായി വീഡിയോയിൽ വിമർശിക്കുന്നുണ്ട്.

(KVARTHA) നടൻ ബാലയുടെ മുൻ പങ്കാളിയായ ഡോ. എലിസബത്ത് ഉദയൻ തനിക്ക് നേരെ വധശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി. കാറിൽ യാത്ര ചെയ്യവേ മറ്റൊരാൾ തന്റെ വാഹനത്തിൽ മൂന്നുതവണ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് എലിസബത്തിന്റെ ആരോപണം. താൻ ഇപ്പോൾ സുരക്ഷിതയാണെന്നും അവർ പുതിയ യൂട്യൂബ് വീഡിയോയിൽ വ്യക്തമാക്കി.

‘സേഫ് ആണോയെന്ന് പലരും ചോദിച്ചിരുന്നു. ഇതുവരെ സേഫ് ആണെന്ന് മറുപടി നൽകിയിരുന്നു. അത്രയേ പറയാൻ പറ്റുകയുള്ളൂ. അടുത്തത് എന്താ സംഭവിക്കുക എന്ന് പറയാൻ പറ്റില്ല,’ എന്ന മുഖവുരയോടെയാണ് അവർ സംസാരിച്ചു തുടങ്ങിയത്. തനിക്കും തന്റെ കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നും അവർ ആരോപിച്ചു.

‘ഇതുമായി ബന്ധമുണ്ടോ ഇല്ലയോ എന്നറിയില്ല. ഇന്ന് വണ്ടിയിൽ വരുന്നവഴി ഞങ്ങളുടെ കാറിൽവന്ന് ഇടിച്ചു. ഒരുതവണ ഇടിച്ചാൽ അറിയാതെ ഇടിച്ചു എന്ന് വിചാരിക്കാം. അയാളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വീണ്ടും വന്നിടിച്ചു. അയാൾ മൂന്നാമത്തെ തവണയും വന്നിടിച്ചു. ഇടിക്കുന്നത് ക്ലോസ് റേഞ്ചിൽ ആയതുകാരണവും ഇടിക്കുന്നത് ചെറിയ വണ്ടി ആയതുകൊണ്ടും അയാളുടെ ബംപർ ഞങ്ങളുടെ ടയറിൽ വന്ന് ഇരിക്കുന്നതുകൊണ്ടും ഞങ്ങളുടെ വണ്ടിക്ക് വലിയ എഫക്ട് ഒന്നും ഉണ്ടായിട്ടില്ല. ഒന്നുകിൽ അയാൾ ബോധം ഇല്ലാതെയാണ് ഓടിക്കുന്നത്. അല്ലെങ്കിൽ അതൊരു ഭീഷണി തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെയൊക്കെ സംഭവങ്ങൾ ഇതിനിടയിൽ നടക്കുന്നുണ്ട്,’ അവർ പറഞ്ഞു.

‘എല്ലാവരും അന്വേഷിച്ചതിന് നന്ദിയുണ്ട്. ഞാൻ ഇപ്പോൾ സേഫ് ആയി ഇരിക്കുന്നു. എന്റെ വീഡിയോയ്ക്ക് റിയാക്‌ട് ചെയ്‌തതിൽ കുറേപ്പേർക്ക് ഭീഷണികളും കോപ്പിറൈറ്റ് സ്ട്രൈക്കും കിട്ടിയെന്ന് ഞാൻ അറിഞ്ഞു. സഹായിക്കാൻ വന്നിട്ട് നിങ്ങൾക്ക് അങ്ങനെ വന്നതിൽ സോറി പറയണം എന്ന് എനിക്ക് തോന്നി,’ എലിസബത്ത് പറഞ്ഞു.

‘നീതി കിട്ടും എന്ന് ഉറപ്പായിട്ടല്ല ഞാൻ വീഡിയോ ഇടുന്നത്. ഞാൻ ചത്താലും എനിക്ക് നടന്ന കാര്യങ്ങൾ, എനിക്ക് അറിയുന്ന കാര്യങ്ങൾ, കുറേ ഒഫൻസുകൾ, ക്രിമിനൽ സംഭവങ്ങൾ, എന്റെ മുമ്പിൽ നടന്നതും ചെയ്യാൻ പ്ലാൻ ഇട്ടതുമായ കാര്യങ്ങൾ, പല ആളുകളേയും ചതിച്ച കാര്യങ്ങൾ, കണ്ടിട്ടും കേട്ടിട്ടുമുള്ള കാര്യങ്ങൾ അറിയിക്കണം എന്നതാണ് എന്റെ ഉദ്ദേശം. ഇത്രയും കാലം നീതി കിട്ടിയിട്ടില്ല. സ്ത്രീകളും പുരുഷന്മാരും ആരായാലും ഇനിയും അതിൽ പോയി പെടാതിരിക്കാൻ ആണ് പറയുന്നത്. സിനിമയുടെ ചാൻസ് ചോദിക്കാൻ പോയാൽ കാൽ തിരുമിപ്പിക്കുന്ന പരിപാടി പോലുള്ളവയിൽ പോയി പെടരുത് എന്ന് ആഗ്രഹിച്ചിട്ടാണ് വീഡിയോ ചെയ്യുന്നത്,’ എലിസബത്ത് കൂട്ടിച്ചേർത്തു.

ബാല വിഷയത്തിൽ എലിസബത്തിനെ പിന്തുണച്ച് രംഗത്തെത്തിയ അഭിരാമി സുരേഷിനെ പരോക്ഷമായി വീഡിയോയിൽ വിമർശിക്കുന്നുണ്ട്. ‘പലരും പറയുന്നു അവർ 14 വർഷം അനുഭവിച്ചു. ഇവർ രണ്ടു വർഷമെ അനുഭവിച്ചുള്ളു. രണ്ടു വർഷം അനുഭവിച്ചവർക്ക് സപ്പോർട്ടുണ്ട്. 14 വർഷം അനുഭവിച്ചപ്പോൾ ആരും പിന്തുണച്ചില്ല എന്നൊക്കെ. ആരും സപ്പോർട്ട് ചെയ്യണമെന്നില്ല. ഞാൻ അനുഭവിച്ചത് എല്ലാവരും അറിയണം, ആരും പെടാതിരിക്കാനാണ്,’ എന്നിങ്ങനെയാണ് എലിസബത്തിന്റെ വാക്കുകൾ.

കുറച്ചു ദിവസമായി കടുത്ത മാനസിക വിഷമത്തിൽ ആയത് കാരണമാണ് വീഡിയോ ചെയ്യാതിരുന്നത് എന്നും എലിസബത്ത് വിഡിയോയിൽ പറയുന്നുണ്ട്.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.

Dr. Elizabeth Udayan, ex-partner of actor Bala, alleges an attempt on her life, claiming her car was hit three times. She criticizes Abhirami Suresh's support in the Bala issue and asserts she faces threats. Elizabeth states her videos aim to prevent others from falling victim to similar situations, regardless of gender.

#ElizabethUdayan, #BalaIssue, #AbhiramiSuresh, #ThreatAllegation, #KeralaNews, #Controversy

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia