Mollywood | ഉർവശി നായികയാകുന്ന 'എൽ ജഗദമ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
സ്ത്രീകളുടെ ജീവിതത്തെ നേർക്കാഴ്ച കാണിക്കുന്ന ഒരു സ്ത്രീപക്ഷ ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
കൊച്ചി: (KVARTHA) പ്രശസ്ത ചലച്ചിത്ര താരം ഉർവശിയും ഭർത്താവ് ശിവാസ് (ശിവപ്രസാദ്) കൂടി ചേർന്ന് നിർമ്മിക്കുന്ന 'എൽ ജഗദമ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ഉർവശി തന്നെയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശിവാസ് തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീകളുടെ ജീവിതത്തെ നേർക്കാഴ്ച കാണിക്കുന്ന ഒരു സ്ത്രീപക്ഷ ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ചിത്രത്തിൽ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, അഭയ്, വി കെ വിജയകൃഷ്ണൻ, ലിൻ സുരേഷ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ തുടങ്ങിയവർ അഭിനയിക്കുന്നു.
അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു ചിത്രത്തിൽ ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം നൽകുന്നു. ഷൈജൽ എഡിറ്റിംഗ് നിർവഹിക്കുന്നു. ശരവണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ഷാഫി ചെമ്മാട് പ്രൊഡക്ഷൻ കൺട്രോളറുമാണ്. രാജേഷ് മേനോൻ കലാസംവിധാനവും കുമാർ എടപ്പാൾ കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു. ഹസ്സൻ വണ്ടൂർ മേക്കപ്പ് ചെയ്തിരിക്കുന്നു.