Announcement | ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായികാ നായകന്മാരായി കല്യാണി പ്രിയദര്‍ശനും, നസ്ലിനും എത്തുന്നു; പ്രാര്‍ത്ഥനയും പിന്തുണയും അഭ്യര്‍ഥിച്ച് താരം
● ചിത്രത്തിന്റെ പൂജാ ചടങ്ങ് നടന്നു.
● വേഫെറര്‍ ഫിലിംസിന്റെ ഏഴാമത്തെ സിനിമയാണിത്.
കൊച്ചി: (KVARTHA) ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായികാ നായകന്മാരായി കല്യാണി പ്രിയദര്‍ശനും, നസ്ലിനും എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ പൂജാ ചടങ്ങ് നടന്നു.
'എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്‌പെഷ്യല്‍ ആണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിന്റെ നിര്‍മാണമാണ് തങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം' എന്നും താരം അഭ്യര്‍ത്ഥിച്ചു.
അരുണ്‍ ഡൊമിനിക് രചനയും, സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം -നിമിഷ് രവി ആണ്. എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ- ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍, കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആര്‍ഒ - ശബരി.
Hashtags: #DulquerSalmaan #KalyaniPriyadarshan #Naslen #MalayalamCinema #NewMovie #WayfarerFilms #IndianCinema