ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.03.2016) പുരസ്കാരനിറവില്‍ നടന് ദുല്‍ഖര്‍ സല്മാന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തി. ജീവിതം ആഘോഷവും സ്വാതന്ത്ര്യം നിറഞ്ഞതുമാക്കിയ ചാര്‍ലിയെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ദുല്‍ഖറിനെ കാണാന്‍ ജയിലിലെ തടവുകാര്‍ കാത്തിരുന്നു.
ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ സമാപനസമ്മേളത്തില്‍ പങ്കെടുക്കാനാണ് ദുല്‍ഖര്‍ സല്മാന് സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ ജയില്‍ ഉദ്യോഗസ്ഥരും ജയില്‍ അന്തേവാസികളും പ്രിയതാരത്തെ കാത്തിരിക്കുകയായിരുന്നു. ദുല്‍ഖറിനെ മന്ത്രി രമേശ് ചെന്നിത്തലയും ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു.
സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി രമേശ് ചെന്നിത്തല ദുല്‍ഖറിനെ ചടങ്ങില്‍ ആദരിച്ചു. കുട്ടിക്കാലം മുതല്‍ സിനിമകളിലൂടെ കണ്ട ജയിലാണു പൂജപ്പുരയെന്നും ജീവപരന്ത്യം തടവ് അനുഭവിക്കുന്നവരില്‍ 215 പേരെ വിട്ടയക്കാന്‍ തീരുമാനിച്ച ദിവസം ഇവിടെ വരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: Dulkar Salman, Poojappura Jail, Thiruvananthapuram, Kerala, Entertainment.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.