ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ അഷ്ടപദിയാട്ടം പുനരാവിഷ്‌കരണം

 


കൊച്ചി: (www.kvartha.com 11.05.2018) മെട്രോമാന്‍ ഇ.ശ്രീധരന്‍ നേതൃത്വം നല്‍കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ധര്‍മ്മ കലാ സമുച്ചയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജയദേവന്റെ ഗീത ഗോവിന്ദം അടിസ്ഥാനമാക്കിയ നൃത്ത നാടകം 'അഷ്ടപദിയാട്ടം' ഏറെ പുതുമകളോടെ പുനരാവിഷ്‌കരിക്കുന്നു. പദ്മവിഭൂഷണ്‍ ഡോ. ഇ. ശ്രീധരന്‍, ഡോ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് ട്രസ്റ്റ്. മെയ് 21 ന് ഗുരുവായൂര്‍ പൂന്താനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഷ്ടപദിയുടെ പുനരാവിഷ്‌കരണം ഉദ്ഘാടനം ചെയ്യും.

കേന്ദ്ര സാംസ്‌കാരികമന്ത്രി മഹേഷ് ശര്‍മ്മ, ഗവര്‍ണര്‍ പി. സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കല, സാംസ്‌കാരികം, പാരമ്പര്യം, ചരിത്രം എന്നിവ സംഗമിക്കുന്ന അപൂര്‍വ ദൃശ്യവിരുന്നാകും അഷ്ടപദിയെന്ന് ഡോ. ഇ. ശ്രീധരന്‍, ഡോ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ മഹത്തായ സംസ്‌കാരവും കലാരൂപങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള എളിയ ശ്രമങ്ങളാണ് നടത്തുന്നതെന്നും ഇതിനുവേണ്ടി ഒരു സര്‍വകലാശാല സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രസ്റ്റ് സ്ഥാപക ട്രസ്റ്റി ഡോ. ഇ. ശ്രീധരന്‍ പറഞ്ഞു.

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ നൃത്ത വിഭാഗം മേധാവി ഡോ. വേണുഗോപാലന്‍ നായരുടെ മേല്‍നോട്ടത്തിലാണ് കലാരൂപം അണിഞ്ഞൊരുങ്ങുന്നത്. പ്രശസ്ത കവിയായിരുന്ന ജയദേവന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതത്തെ വര്‍ണ്ണിച്ച് എഴുതിയ പ്രണയകാവ്യമായ ഗീതാ ഗോവിന്ദം അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ അഷ്ടപദിയാട്ടം കേരളത്തിലെ തനത് കലകളുടെയും മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെയും ഉദാത്ത സംഗമം ആയിരിക്കുമെന്ന് ഡോ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. ആഗോള കല്‍സിക്കല്‍ കലാരൂപമായി അഷ്ടപദിയാട്ടം മാറുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് പ്രസിഡണ്ട് പൂമുള്ളി നാരായണന്‍ നമ്പൂതിരി, വൈസ് പ്രസിഡണ്ട് കെ.ജി പ്രേംജിത്ത്, സെക്രട്ടറി ടി. കെ രാജീവ്, ട്രഷറര്‍ പി. ആര്‍ ജയറാം, ട്രസ്റ്റിമാരായ കെ. ജി സുനില്‍കുമാര്‍, ശ്രീധര്‍ ബാലകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ അഷ്ടപദിയാട്ടം പുനരാവിഷ്‌കരണം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Kochi,  Entertainment, Metro man, Dr E Sreedharan, Drama, Ashtapadiyattam, Dr E Sreedharan and Dr Chennas Dinesan Namboothiripad, will conduct the first 'Ashtapadiyattam' event on May 21 at Poonthanam auditorium at Guruv-ayur. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia