SWISS-TOWER 24/07/2023

ബ്യൂട്ടികോഫേഴ്സ് എപ്പൊലേറ്റഡ് ഫ്രൂട്ട് ബാറ്റ്; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന നായയുടെ മുഖമുള്ള വവ്വാല്‍...!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 04.07.2020) ഒറ്റ നോട്ടത്തില്‍ നായയാണോ അതോ നായയ്ക്ക് ചിറക് മുളച്ചതാണൊ എന്നൊക്കെ സംശയം ഉദ്‌ച്ചേക്കാം, എന്നാലിത് ഒരു വവ്വാലാണ്. വെറും വവ്വാല്‍ അല്ല ഡോഗ്-ബാറ്റ്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഫോട്ടോ കണ്ട് അമ്പരന്നിരിക്കുകയാണ് ഓണ്‍ലൈന്‍ ലോകം. നായയുടെ മുഖമുള്ള വവ്വാലിനെ ഗൂഗിളില്‍ തിരഞ്ഞവര്‍ അനവധിയാണ്.

ബ്യൂട്ടികോഫേഴ്സ് എപ്പൊലേറ്റഡ് ഫ്രൂട്ട് ബാറ്റ്; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന നായയുടെ മുഖമുള്ള വവ്വാല്‍...!

ഗിയാലോ ഷോട്ട്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വവ്വാലിന്റെ ഫോട്ടോ ഷെയര്‍ ചെയ്തത്. ബ്യൂട്ടികോഫേഴ്‌സ് എപ്പൊലേറ്റഡ് ഫ്രൂട്ട് ബാറ്റ്(Buettikofer's epauletted fruit bat) എന്നാണ് കാണാന്‍ തീരെ അഴകില്ലാത്ത ഈ വലിയയിനം വവ്വാലിന്റെ പേര്. ഐവറി കോസ്റ്റ്, ഘാന, ഗിനിയ, ലൈബീരിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഈയിനത്തെ കണ്ടു വരുന്നത്. കണ്ടാല്‍ നായയുടെ ലുക്കൊക്കെ ഉണ്ടെങ്കിലും ഈ സസ്തനി തീര്‍ത്തും സസ്യാഹാരിയാണ്.
ട്വിറ്ററില്‍ മാത്രം ഈ വവ്വാലിന്റെ ഫോട്ടോ 23,000 ലൈക്കുകള്‍ നേടി. 5,400 ലധികം പേര്‍ പോസ്റ്റ് റീ ട്വീറ്റ് ചെയ്തു. ഇത്തരത്തിലൊരു വവ്വാലിനെ കുറിച്ച് അറിവില്ലാത്തതിനാല്‍ എഡിറ്റ് ചെയ്ത ഫോട്ടോയാണോന്ന് സംശയിച്ചവരും കുറവല്ല. പലരും അതിരസകരമായി തന്നെ കമന്റ് ചെയ്തു. ബ്യൂട്ടികോഫേഴ്‌സ് എപ്പൊലേറ്റഡ് ഫ്രൂട്ട് ബാറ്റിന്റെ പല പോസിലുള്ള ഫോട്ടോകള്‍ ഗൂഗിളില്‍ തപ്പിയവരും വീട്ടിലെ വളര്‍ത്തുനായയുടെ ഫോട്ടോ ട്വീറ്റിന് റിപ്ലൈയായി നല്‍കിയവരും ഉണ്ട്.

Keywords: News, Kerala, Kochi, Photo, Entertainment, Google, Twitter, Viral, Social Network, Dog-Faced Bat Goes Viral as Tweeple Cannot Wrap Their Heads Around the ‘Bizarre’ Creature!
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia