'വെട്ട'ത്തിലെ 'തീപ്പെട്ടിക്കൊള്ളി'യെ ഓര്‍മയുണ്ടോ? ഇപ്പോഴും ഭാവ്‌ന പാനിയുടെ ലുക് സിനിമയിലേത് പോലെ തന്നെ നിലനില്‍ക്കുന്നുണ്ടെന്ന് ആരാധകര്‍, വീഡിയോ
Oct 8, 2021, 12:06 IST
കൊച്ചി: (www.kvartha.com 08.10.2021) പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'വെട്ടം' ഇന്നും മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. രസകരമായ നര്‍മ മുഹൂര്‍ത്തങ്ങളും പ്രണയവും കുടുംബ ജീവിതവുമെല്ലാം വരച്ച് കാണിച്ച വെട്ടം റിലീസിനെത്തിയിട്ട് 17 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ സിനിമ ഇപ്പോഴും ടെലിവിഷനിലെത്തിയാല്‍ പലര്‍ക്കും കാണാനേറെ ഇഷ്ടമാണ്. ചിത്രത്തില്‍ ദിലീപിനൊപ്പം നായികയായെത്തിയ ഭാവ്‌ന പാനിയെ ആര്‍ക്കും പെട്ടെന്ന് മറക്കാനാകില്ല. ഇപ്പോഴിതാ താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ശ്രദ്ധനേടുന്നത്.
വീണയെന്ന കഥാപാത്രമായി എത്തിയ ഭാവ്‌നയുടെ ആദ്യ മലയാള സിനിമയായിരുന്നു വെട്ടം. മോഡെലും നര്‍ത്തകിയും കൂടിയാണ് ഈ താരം. കഥക്, ഒഡീസി നര്‍ത്തകി കൂടിയായ ഭാവ്‌ന ആമയും മുയലും എന്ന മലയാളം സിനിമയില്‍ ഐറ്റം ഡാന്‍സറായും താരം എത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ ഇപ്പോഴത്തെ ലുകും സിനിമയിലേത് പോലെ തന്നെ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നത്. യോഗ ചിത്രങ്ങളും ഭാവ്‌ന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
2019ല്‍ പുറത്തിറങ്ങിയ 'സ്‌പേസ് മോംമ്‌സ്' എന്ന സിനിമയിലാണ് ഭാവ്‌ന ഒടുവില്‍ അഭിനയിച്ചത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക് സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമകളിലാണ് ഭാവ്‌ന ഏറെയും തിളങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.