മലയാള താരങ്ങളുടെ ആശംസകളോടെ സംവിധായകന്‍ വി എം വിനുവിന്റെ മകളുടെ വിവാഹ വീഡിയോ; ഗാനം ആലപിച്ചതും വധു
Oct 2, 2020, 16:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 02.10.2020) സംവിധായകന്‍ വി എം വിനുവിന്റെ മകള്‍ വര്‍ഷ വിനുവിന്റെ വിവാഹ വീഡിയോ പുറത്തിറങ്ങി. വര്‍ഷയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

മലയാള സിനിമയിലെ വിവിധ സംവിധായകര്‍ നടീനടന്മാര്‍ തുടങ്ങിയവരുടെ ആശംസകളോടെ ആരംഭിക്കുന്ന വീഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത് വര്‍ഷ തന്നെയാണ്. മമ്മൂട്ടി, ശ്രീനിവാസന്‍, ജയറാം തുടങ്ങിയ അഭിനേതാക്കളുടെ ആശംസകളോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കോഴിക്കോട് ട്രൈപെന്റാ ഹോട്ടലിന്റെ ഹാളില്‍ വച്ചായിരുന്നു വര്‍ഷയും നിത്യാനന്ദും തമ്മിലുള്ള വിവാഹം. കോവിഡ്കാല നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പരിമിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
വിവാഹ വീഡിയോയിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. വൈശാഖ് ആണ് സംഗീത സംവിധായകന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.