'കുടവുമായി പോകുന്ന അമ്പാടി മുകിൽ ഹൃദയത്തിൽ തളിക്കുന്ന അമൃതായിരുന്നു രമേശൻ നായർ സാറിന് കവിത'; മലയാളത്തിന്റെ പ്രിയ കവിയുടെ വിയോഗത്തിൽ ഓർമക്കുറിപ്പുമായി സംവിധായകൻ ലാൽജോസ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 19.06.2021) കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന എസ് രമേശൻ നായരുടെ വിയോഗത്തിൽ കുറിപ്പുമായി മലയാള സിനിമ സംവിധായകൻ ലാൽജോസ്.

ബഹുമാനത്തോടെ പ്രാർഥനയോടെ കവിതയെ സമീപിച്ച എഴുത്തുകാരൻ. മനം കുളിർക്കണ പുലരി മഞ്ഞും സൂര്യകാന്തിപ്പൂക്കളും ആമ്പാടി പയ്യുകളും ഉളള ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്റസിഗ്രാമത്തെ അദ്ദേഹം പാട്ടുകളാൽ സമൃദ്ധമാക്കി. എന്നാണ് ഫേസ്ബുക് കുറിപ്പിൽ അദ്ദേഹം ഉൾപെടുത്തിയിട്ടുള്ളത്.
Aster_MIMS

'കുടവുമായി പോകുന്ന അമ്പാടി മുകിൽ ഹൃദയത്തിൽ തളിക്കുന്ന അമൃതായിരുന്നു രമേശൻ നായർ സാറിന് കവിത'; മലയാളത്തിന്റെ പ്രിയ കവിയുടെ വിയോഗത്തിൽ ഓർമക്കുറിപ്പുമായി സംവിധായകൻ ലാൽജോസ്

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ചന്ദ്രനുദിക്കുന്ന ദിക്കിലെ 'ഒരു കുഞ്ഞുപൂവിന്റെ ഇതളിൽ നിന്നൊരു തുളളി മധുരം' ഒന്ന് കേട്ട് നോക്കൂ. ഉപാസനമൂർത്തിയോട് അക്ഷരവരം യാചിക്കുന്ന കവിയെ കാണാം. കുടവുമായി പോകുന്ന അമ്പാടി മുകിൽ ഹൃദയത്തിൽ തളിക്കുന്ന അമൃതായിരുന്നു രമേശൻ നായർ സാറിന് കവിത. അത്രമേൽ ബഹുമാനത്തോടെ പ്രാർഥനയോടെ കവിതയെ സമീപിച്ച എഴുത്തുകാരൻ. മനം കുളിർക്കണ പുലരി മഞ്ഞും സൂര്യകാന്തിപ്പൂക്കളും ആമ്പാടി പയ്യുകളും ഉളള ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്റസിഗ്രാമത്തെ അദ്ദേഹം പാട്ടുകളാൽ സമൃദ്ധമാക്കി. വിദ്യാജിയും ഞാനും വിദ്യാർഥികളായി മാഷിന്റെ മുമ്പിലെന്നപോലെയിരുന്ന ആ പാട്ട്കാലം. കാണാതീരത്തേക്ക് യാത്രപോയ കവിയെക്കുറിച്ചുളള ആ നല്ല ഓർമകൾക്ക് മുമ്പിൽ എന്റെ പ്രണാമം.🙏


Keywords:  News, Kochi, Facebook, Facebook Post, Actor, Director, Entertainment, Song, Director Lal Jose, S Ramesan Nair, Director Lal Jose FaceBook post about S Ramesan Nair.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia