Court Criticism | ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന: ഹൈകോടതിയുടെ വിമർശനം
● സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു.
● വ്യാഴാഴ്ച വൈകിട്ട് ദിലീപ് ശബരിമലയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്.
കൊച്ചി: (KVARTHA) നടൻ ദിലീപ് ശബരിമലയിൽ വി.ഐ.പി പരിഗണനയോടെ ദർശനം നടത്തിയെന്ന ആരോപണത്തിൽ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചു. ഈ സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയ കോടതി, സംഭവത്തെ ചെറുതായി കാണാനാകില്ലെന്ന് വ്യക്തമാക്കി. കൂടാതെ, സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു.
വ്യാഴാഴ്ച വൈകിട്ട് ദിലീപ് ശബരിമലയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. ക്യൂ ഒഴിവാക്കി പോലീസുകാർക്കൊപ്പം ദർശനത്തിന് എത്തിയ ദിലീപിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കുന്ന സമയത്ത് ദിലീപ് തിരുനടയിൽ എത്തിയതായും തുടർന്ന് ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ദിലീപ്, പുലർച്ചെ നിർമാല്യം കണ്ടു തൊഴുത് തന്ത്രി, മേൽശാന്തിമാരെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ദിലീപ് മലയിറങ്ങിയത് എന്നാണ് റിപോർട്ടുകൾ.
ശബരിമലയിൽ ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന കോടതിയുടെ നേരത്തെയുള്ള നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം.
#Dileep, #VIPTreatment, #Sabarimala, #HighCourt, #DevSwamBoard, #Kerala