പത്തനാപുരം: (www.kvartha.com 14.05.2016) കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി പത്തനാപുരത്ത് നിന്നും ജനവിധി തേടുന്ന കെ.ബി.ഗണേഷ് കുമാറിന് വോട്ടുതേടി ചലച്ചിത്രതാരം ദിലീപുമെത്തി. ഗണേഷ് കുമാറിന് പിന്തുണയുമായി നടന്‍ മോഹന്‍ ലാല്‍ പത്തനാപുരത്തെത്തിയതിന് പിന്നാലെയാണ് ഗണേഷ് കുമാറിനായി വോട്ടുതേടി ദിലീപും പത്തനാപുരത്തെത്തിയത്.
മോഹന്‍ലാല്‍ പത്തനാപുരത്ത് പ്രചാരണത്തിനെത്തിയതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങളെല്ലാം അനാവശ്യമാണെന്ന് ദിലീപ് വ്യക്തമാക്കി. 'അമ്മ'യുമായി ആലോചിച്ചശേഷമല്ല ആരും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. നടന്‍മാര്‍ പ്രചാരണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട് സംഘടനയില്‍ ഔദ്യോഗിക തീരുമാനങ്ങളൊന്നുമില്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചലച്ചിത്രതാരങ്ങള്‍ എത്തരുതെന്ന് അമ്മയില്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നുവെന്നാണ് പത്തനാപുരത്ത് ഗണേഷിന്റെ മുഖ്യ എതിരാളിയായ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷിന്റെ ആരോപണം.

Keywords:Pathanapuram, Kollam, Kerala, Assembly Election, Election, Election-2016, UDF, LDF, Kerala Congress (B), Ganesh Kumar, Mohanlal, Dileep, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.