'പിന്നെയും' ചിത്രത്തില്‍ ദിലീപിന്റെ നായികയായി കാവ്യ; അടൂര്‍ സാറിന് 'ദുരുദ്ദേശം' ഒന്നുമില്ലെന്ന് താരം
Apr 5, 2016, 12:07 IST
കൊച്ചി: (www.kvartha.com 05.04.2016) അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തില്‍ ദിലീപും കാവ്യയും ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു. തങ്ങളെ നായിക നായകന്മാരാക്കിയതില്‍ ദുരുദ്ദേശമൊന്നുമില്ലെന്ന് അടൂര്‍ സാര്‍ പറഞ്ഞിരുന്നെന്ന് കാവ്യ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ ഇത്തരത്തില്‍ പ്രതികരിച്ചത്.
എട്ട് വര്‍ഷത്തിന് ശേഷമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരു സിനിമ എടുക്കുന്നത്,
2012 ല്‍ പുറത്തുവന്ന വെള്ളരിപ്രാവിന്റെ ചങ്ങാതിക്ക് ശേഷം ഞാന്‍ ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നു എന്നിങ്ങനെയുള്ള പ്രത്യേകതകള്‍ ചിത്രത്തിനുണ്ട്. എപ്പോഴാണ് ഇനി ഇരുവരും ഒരുമിച്ചെത്തുകയെന്ന് ഞങ്ങള്‍ രണ്ടുപേരോടും ആളുകള്‍ എപ്പോഴും ചോദിച്ചിരുന്നു.
ദിലീപും കാവ്യയും എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലേക്ക് ഇപ്പോഴും ആദ്യമെത്തുക മീശമാധവനാണ്. ഞങ്ങളെ അഭിനയിക്കാന്‍ വിളിച്ചത് ഒരു സാധാരണ സംവിധായകനല്ല എന്നതിനാല്‍ അനാവശ്യ ചോദ്യങ്ങളൊന്നും ഞങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടിവന്നില്ലെന്നും കാവ്യ വ്യക്തമാക്കി.
Keywords: Kochi, Kerala, Kavya Madhavan, Dileep, Adoor, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.