SWISS-TOWER 24/07/2023

ധര്‍മജന് ബാലുശ്ശേരിയില്‍ ആവേശ സ്വീകരണം; നൂറിലധികം പ്രവര്‍ത്തകരുടെ ബൈക് റാലി കാണാന്‍ റോഡിനിരുവശവും തടിച്ചു കൂടിയത് വീട്ടമ്മമാര്‍ അടക്കം നിരവധിപേര്‍, ഇത്ര പ്രതീക്ഷിച്ചില്ലെന്ന് പിഷാരടി

 


ADVERTISEMENT


കോഴിക്കോട്: (www.kvartha.com 16.03.2021) യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബാലുശ്ശേരിയില്‍ തുടക്കമായി. തുറന്ന ജീപ്പില്‍ കൈവീശി കാട്ടി സ്ഥാനാര്‍ഥി ധര്‍മജന്‍. കൂടെ സുഹൃത്തിന് വോട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് രമേഷ് പിഷാരടി. ജീപ്പിന് മുന്നിലും പുറകിലുമായി നൂറിലധികം പ്രവര്‍ത്തകരുടെ ബൈക് റാലി. ഇരുവരെയും കാണാന്‍ റോഡിനിരുവശവും വീട്ടമ്മമാര്‍ അടക്കം തടിച്ചു കൂടി.
Aster mims 04/11/2022

ധര്‍മജന് ബാലുശ്ശേരിയില്‍ ആവേശ സ്വീകരണം; നൂറിലധികം പ്രവര്‍ത്തകരുടെ ബൈക് റാലി കാണാന്‍ റോഡിനിരുവശവും തടിച്ചു കൂടിയത് വീട്ടമ്മമാര്‍ അടക്കം നിരവധിപേര്‍, ഇത്ര പ്രതീക്ഷിച്ചില്ലെന്ന് പിഷാരടി


പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത കണ്‍വെന്‍ഷന്‍ ഹാളും നിറഞ്ഞു കവിഞ്ഞു. തുറന്ന ജീപ്പില്‍ സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധര്‍മജനെ പ്രവര്‍ത്തകര്‍ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. ആത്മവിശ്വാസം കൂടിയെന്ന് ധര്‍മജനും ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേഷ് പിഷാരടിയും പറഞ്ഞു. 

കണ്‍വെന്‍ഷന് ശേഷം ബഹുജന റാലിയോടെയാണ് ആദ്യദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനമായത്.

Keywords:  News, Kerala, State, Kozhikode, Actor, Cine Actor,  Politics, Assembly Election, Assembly-Election-2021, Election, Entertainment, Dharmajan Bolgatty starts election campaign in Balussery constituency
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia