Review | രായൻ, കൂടപ്പിറപ്പുകൾക് വേണ്ടി ഏതറ്റം വരെയും പോകുന്ന അണ്ണൻ; ധനുഷിന്റെ 50-ാമത് ചിത്രം, ഒപ്പം സ്വന്തം സംവിധാനവും


* കുടുംബബന്ധങ്ങളും ആക്ഷനും ഒരുമിച്ചു ചേർന്ന കഥ
* ആദ്യ പകുതി മികച്ചതാണെങ്കിൽ രണ്ടാം പകുതിയിൽ ഗതി മന്ദഗതിയിലാകുന്നു
* എ.ആർ. റഹ്മാന്റെ സംഗീതം ചിത്രത്തിന് മാറ്റ് കൂട്ടുന്നു
(KVARTHA) രായൻ, ധനുഷിന്റെ 50-ാമത് ചിത്രം തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ചിത്രത്തിൻ്റെ സംവിധാനവും തിരക്കഥയും ധനുഷ് തന്നെ നിർവ്വഹിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. കൂടപ്പിറപ്പുകൾക് വേണ്ടി ഏതറ്റം വരെയും പോകുന്ന അണ്ണൻ. ഇതാണ് പടത്തിൻ്റെ വൺ ലൈൻ തീം. കൂടെപ്പിറപ്പുകളുടെ സംരക്ഷണം വളരെ ചെറുപ്പത്തിലേ ഏറ്റെടുത്ത രായൻ, അവർക്ക് വേണ്ടി നടത്തുന്ന അക്രമങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കണ്ട് പഴകിയ സ്ഥിരം ലോക്കൽ ഗാങ്സ്റ്റർ സ്റ്റോറി, അതിൽ പെട്ടു പോവുന്ന രായനും സഹോദരങ്ങളും. അങ്ങനെ ഒക്കെ ആണെങ്കിൽ കൂടി തിയറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ ഒരു ഫ്രഷ് ഫീൽ തന്നെ ആയിരുന്നു.

മികച്ച ആക്ഷൻ ബ്ലോക്കുകൾ, സെറ്റ് പീസസ്, അങ്ങനെ എൻഗേജിങ് ആയിട്ടുള്ള ഒരു പിച്ചിൽ ആണ് സിനിമ പോവുന്നത്. ആ രീതിയിൽ മേക്ക് ചെയ്യാൻ ധനുഷിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതിയിലെ മികവ് രണ്ടാം പകുതിയിൽ നില നിർത്താൻ കഴിഞ്ഞില്ല എന്നതാണ് പ്രധാന പോരായ്മ. ഒപ്പം ഹെവി വയലൻസ് സീനുകൾ. കഥാപരമായി നോക്കിയാൽ പഴയ വീഞ്ഞ് ആണെങ്കിലും പുതിയ കുപ്പിയിൽ നന്നായിട്ട് പകർന്നിട്ടുണ്ട്.
ചുരുക്കത്തിൽ മികച്ച ആദ്യപകുതിയും, ആ മികവ് തുടരാൻ കഴിയാത്ത രണ്ടാം പകുതിയും ഉള്ള ആക്ഷൻ വയലൻസ് ചിത്രം എന്ന് വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. ഇടവേളയ്ക്ക് മുന്നേ തന്നെ ഭേദപ്പെട്ട സ്റ്റോറി പതിവ് ഫോർമുലയിൽ തന്നെ അത്യാവശ്യം കൊള്ളാവുന്ന രീതിയിൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി സ്റ്റേജ് സെറ്റ് ചെയ്തു. പിന്നെ വന്ന അടിസ്ഥാനമില്ലാത്ത ട്വിസ്റ്റുകൾ, കാണാതെ പോയ കഥാപാത്രങ്ങൾ. ഡിറ്റെയിലിംഗ് തൊട്ടു തീണ്ടാത്ത ആക്ഷൻ ബ്ലോക്കുകൾ, മാസ്സ് സീനുകൾ എല്ലാം കൊണ്ടും അബദ്ധം ലെവലിൽ സെക്കന്റ് ഹാഫ് കൊണ്ടുപോയി.
അവസാനം ക്ലൈമാക്സിൽ കുറെ കളർ മിക്സ് ചെയ്ത് ഒരടിയും, ഒരു ട്വിസ്റ്റ് അവസാനവും. നന്നായി തുടങ്ങി പിന്നെ ഗ്രാഫ് താഴെ പോയി പോയി പോയി ലവലേശം തൃപ്തി തരാതെ അവസാനിപ്പിച്ചു. അതാണ് ഈ സിനിമയെക്കുറിച്ച് പൂർണമായി വിലയിരുത്തുമ്പോൾ പറയാനുള്ളത്. പ്രകടനംകൊണ്ട് ധനുഷ്, ധനുഷിന്റെ സഹോദരി വേഷം ചെയ്ത നടി മുതലായവർ മികച്ചു നിന്നു.
മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ, എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്. എസ് ജെ സൂര്യ പതിവ് പോലെ നന്നായിട്ടുണ്ട്. ഏറ്റവും ശോകം ആയി തോന്നിയത്, ധനുഷിൻ്റെ അനിയനും അപർണ ബാലമുരളിയും തമ്മിലുള്ള ജോഡി ആണ്.
പിന്നെ എടുത്തു പറയേണ്ടത് എ പി ആറിന്റെ മ്യൂസിക് ആണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്. കൃത്യമായി പ്ലെയ്സ് ചെയ്യപ്പെട്ട കുറച്ചു ഡിഫറെന്റ് ആയിട്ട് തോന്നിക്കുന്ന മ്യൂസിക് ആയിരുന്നു എല്ലാം തന്നെ. റഹ്മാന്റെ മ്യൂസിക് പടത്തിനു മുതൽക്കൂട്ടാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ്. ഓം പ്രകാശിന്റെ സിനിമറ്റോഗ്രഫി ആൻഡ് കളർ ഗ്രേഡിങ് ഒക്കെ ഭയങ്കര റീച് ആൻഡ് റോ ഫീൽ ആയിരുന്നു.
രായൻ ഓവർ ഓൾ ഒരു നല്ല സിനിമ അനുഭവം ആയിരുന്നു. ടെക്നിക്കലി ഈ മൂവി അത്രേം ഗംഭീരമാണ്. പക്ഷെ ചെറിയ പോരായ്മകൾ സ്ക്രിപ്റ്റിൽ ഉണ്ട്. എന്നിരുന്നാലും ഒരു പക്കാ വീക്ക്-എൻഡ് എൻഗേജിങ് ക്രൈം ഡ്രാമ മൂവി ആണ് ധനുഷിന്റെ രായൻ.
#RayanMovie #Dhanush #TamilCinema #ActionMovie #MovieReview #Bollywood #Kollywood #IndianCinema #NewMovie #MustWatch