വാദം കേള്‍ക്കല്‍ അടുത്ത ഓരോ തിയതിയിലേക്ക് മാറ്റിവെച്ച് നീതി വൈകിപ്പിക്കുന്നതായി പരാതി; കേസ് വിചാരണക്കിടെ ബോളിവുഡ് നടന്റെ സിനിമയിലെ പ്രശസ്തമായ പഞ്ച് ഡയലോഗ് പറഞ്ഞ് കോടതിമുറിയിലെ ഫര്‍ണിചറുകള്‍ അടിച്ചു തകര്‍ത്ത് യുവാവ്
Jul 22, 2021, 17:00 IST
ന്യൂഡെല്‍ഹി: (www.kvartha.com 22.07.2021) വാദം കേള്‍ക്കല്‍ അടുത്ത ഓരോ തിയതിയിലേക്ക് മാറ്റിവെച്ച് നീതി വൈകിപ്പിക്കുന്നതായി പരാതി. കേസിന് പിറകെ ഇടയ്ക്കിടയ്ക്ക് കോടതി കയറിയിറങ്ങേണ്ട വിഷമത്തില്‍ കലിപ്പ് തീര്‍ത്ത് യുവാവ്. ഇതിനായി ബോളിവുഡ് നടന്‍ സണി ഡിയോളിന്റെ പ്രശസ്തമായ 'താരീഖ് പര്‍ താരീഖ്' എന്ന കോടതി സംഭാഷണം ആവേശപൂര്‍വം ഉറക്കെ പറഞ്ഞാണ് യുവാവ് അക്രമാസക്തനായത്.
ഡെല്‍ഹിയിലെ കാര്‍കര്‍ദൂമ കോടതിയിലായിരുന്നു കഴിഞ്ഞ ദിവസം സംഭവം നടന്നത്. 2016 മുതല്‍ തുടങ്ങിയ കോടതി നടപടികള്‍ ഇനിയും പൂര്‍ത്തിയാകാതെ വന്നതില്‍ അരിശംപൂണ്ട രാകേഷ് എന്ന പരാതിക്കാരന്‍ എഴുന്നേറ്റുനിന്ന് 'താരീഖ് പര്‍ താരീഖ്' എന്ന ഡയലോഗ് ഉറക്കെ പറയുകയായിരുന്നു. എന്നിട്ടും ക്ഷോഭം തീരാതെ ജഡ്ജിയുടെ ചേംബറില്‍ കയറി ഫര്‍ണിചറുകളും കമ്പ്യൂടറുകളും ഇയാള്‍ അടിച്ചുപൊളിച്ചു.
യുവാവിനെ പിന്നീട് പിടികൂടിയ അധികൃതര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഡാമിനി എന്ന ബോളിവുഡ് ചിത്രത്തിലാണ് സണി ഡിയോളിന്റെ പ്രശസ്തമായ സംഭാഷണമുള്ളത്. ലഹരി ജീവിതത്തിന്റെ ഭാഗമായ അഭിഭാഷകന്‍ കേസ് വീണ്ടും പൊടിതട്ടിയെടുത്ത് നീതിക്കായി പൊരുതുന്നതാണ് ഇതിവൃത്തം. നീതി ലഭിക്കേണ്ട കോടതി തീയതികള്‍ക്കു പിറകെ തീയതികള്‍ മാറ്റിക്കുറിച്ച് നിരന്തരം വൈകിപ്പിക്കുകയാണെന്നായിരുന്നു സിനിമയില്‍ കേസ് വിചാരണക്കിടെ സണി ഡിയോളിന്റെ പ്രശസ്തമായ കിടിലന്‍ ഡയലോഗ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.